മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വീണ്ടും ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായി. വായിലെ അള്‍സറിനാണ് അദ്ദേഹം ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായതെന്നാണ് റിപ്പോർട്.
അടുത്തിടെ പിത്താശയ സംബന്ധമായ രോഗത്തിന് അദ്ദേഹത്തിന് ശസ്‌ത്രക്രിയ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ പരിശോധനയ്‌ക്ക് ആശുപത്രിയില്‍ എത്തിയപ്പോൾ അള്‍സര്‍ കണ്ടെത്തുകയായിരുന്നു.
അതേസമയം പവാറിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് എന്‍സിപി വക്‌താവായ നവാബ് മാലിക് വ്യക്‌തമാക്കി.
Read Also: കോവിഡ് കേരളം: പ്രതിദിനം 38000വരെ ഉയർന്നേക്കും; 4ലക്ഷത്തോളം ആളുകൾ ചികിൽസയിലേക്കും