കൊച്ചി: പ്രണയം നടിച്ചു ജീവനക്കാരിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ സ്‌ഥാപന ഉടമയെ അറസ്‌റ്റ് ചെയ്‌തു. കലൂരില്‍ സ്വകാര്യ വായ്‌പ ഇടപാട് സ്‌ഥാപനം നടത്തുന്ന തൃപ്പൂണിത്തുറ സ്വദേശി സെല്‍വരാജ് (40) ആണ് അറസ്‌റ്റിലായത്.
പ്രണയം നടിച്ച് ആലുവ സ്വദേശിയായ യുവതിയെ വയനാട് ഉൾപ്പെടെയുള്ള സ്‌ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണു പരാതി. കലൂരിൽ സെൽവരാജ് കഴിഞ്ഞ വർഷം ആരംഭിച്ച സ്‌ഥാപനത്തിലെ ജീവനക്കാരിയായിരുന്നു പീഡനത്തിന് ഇരയായ യുവതി. സ്‌ഥാപനത്തിൽ യുവതിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തി. പിന്നീട് ബിസിനസ് കോൺഫറൻസുകൾ എന്ന വ്യാജേന വയനാട്ടിൽ ഉൾപ്പടെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
അടുത്തിടെ യുവതി വിവാഹിതയായിരുന്നു. ഇതോടെ തന്റെ കയ്യിലുള്ള ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ദൃശ്യങ്ങള്‍ പുറത്ത് വിടാതിരിക്കാന്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഭീഷണിക്ക് വഴങ്ങി യുവതി തന്റെ പക്കലുള്ള സ്വർണം പ്രതിക്ക് നല്‍കി. പിന്നീടും ഭീഷണി തുടര്‍ന്നതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു. കടവന്ത്ര പോലീസ് തുടരന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: നടിക്ക് നീതി ലഭിക്കാൻ മുന്നിട്ടിറങ്ങണം; ഇന്നസെന്റ്