കോവിഡ് പൂർണമായും ഒഴിഞ്ഞിട്ടില്ല, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം; യുഎഇ

By Team Member, Malabar News
Should Follow Covid Protocols To Avoid Coid Spread Again Said UAE
Ajwa Travels

അബുദാബി: റമദാൻ ആഘോഷങ്ങളിൽ കോവിഡിന് എതിരെയുള്ള ജാഗ്രത കുറയ്‌ക്കരുതെന്ന് വ്യക്‌തമാക്കി യുഎഇ ആരോഗ്യ മന്ത്രാലയം. കോവിഡ് പൂർണമായും ഒഴിഞ്ഞിട്ടില്ലെന്നും, പ്രതിദിന കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് ഉണ്ടെങ്കിലും സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്‌ച വരുത്താൻ സാധിക്കില്ലെന്നുമാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌.

അടച്ചിട്ട മുറികളിൽ മാസ്‌ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്യണമെന്നും, തിരക്കുള്ള സ്‌ഥലങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അതിനാൽ തന്നെ കോവിഡ് വ്യാപനം കൂടാതിരിക്കാൻ ആരോഗ്യസുരക്ഷാ നടപടികൾ തുടരണമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്‌.

കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തിയതിനെ തുടർന്ന് റമദാനിൽ പള്ളിയിൽ പ്രാർഥന നടത്താനാകുന്നത് രാജ്യം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനയാണ്. എങ്കിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാസ്‌ക് ധരിക്കൽ, അകലം പാലിക്കൽ തുടങ്ങി പള്ളികളിലെ സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്നും, തറാവീഹ് നമസ്‌കാരത്തിന് പള്ളിയിലേക്കു പോകുന്ന സ്‌ത്രീകൾ കുട്ടികളെ കൊണ്ടുവരരുതെന്നും അധികൃതർ അറിയിച്ചു.

Read also: ചരിത്രം തിരുത്തി യുഎസ്‌; സുപ്രീം കോടതി ജഡ്‌ജിയായി കറുത്ത വംശജ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE