എസ്‌കെ എസ്‌എസ്‌എഫ് ‘മുന്നേറ്റ യാത്ര’ ഇന്ന് വയനാട് ജില്ലയിൽ പ്രവേശിക്കും

By Desk Reporter, Malabar News
Moideen Kutty Faisy_SKSSF Munnetta Yathra
മൊയ്‌തീൻ കുട്ടി ഫൈസി വാക്കോട് നിലമ്പൂരിലെ സമാപന സമ്മേളനം ഉൽഘാടനം ചെയ്യുന്നു
Ajwa Travels

കൽപ്പറ്റ: എസ്‌കെ എസ്‌എസ്‌എഫ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന മുന്നേറ്റ യാത്ര ഇന്ന് വയനാട് ജില്ലയിൽ പ്രവേശിക്കും.

ഇന്നലെ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ സമാപിച്ച മുന്നേറ്റ യാത്രക്ക് ഇന്ന് വയനാട് ജില്ലയിൽ വാകേരി, വെള്ളമുണ്ട 8/4, കൽപ്പറ്റ, നീലഗിരി ജില്ലയിലെ പാടന്തറ എന്നിവിടങ്ങളിൽ സ്വീകരണം ഉണ്ടാകും.. പെരിന്തൽമണ്ണ, മലപ്പുറം, കൊണ്ടോടി, മഞ്ചേരി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് യാത്ര ഇന്നലെ നിലമ്പൂരിലെത്തിയത്.

അബ്‌ദുൽ അസീസ് ഫൈസി മൂത്തേടം അധ്യക്ഷത വഹിച്ച നിലമ്പൂരിലെ സമാപന പരിപാടി മൊയ്‌തീൻ കുട്ടി ഫൈസി വാക്കോടാണ് ഉൽഘാടനം ചെയ്‌തത്. ജാഥാ ക്യാപ്റ്റൻ സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും 17 ജാഥാ അംഗങ്ങളും പങ്കെടുത്ത സ്വീകരണ ചടങ്ങിൽ ഉസ്‌മാൻ ഫൈസി സ്വാഗതം പറഞ്ഞു.

മൊയ്‌തീൻ ഫൈസി പുത്തനഴി, കുഞ്ഞമ്മദ് മുസ്‌ലിയാർ കാട്ടുമുണ്ട, സൈതാലി മുസ്‌ലിയാർ മാമ്പുഴ, ടിപി അബ്‌ദുല്ല മുസ്‌ലിയാർ, ഇകെ കുഞ്ഞി മുഹമ്മദ് ഫൈസി മരുതങ്ങാട്, ഇസ്ഹാഖ് ഫൈസി ചാമപ്പറമ്പ്, അബ്‌ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്‌മതുള്ള ഖാസിമി മൂത്തേടം, പിവി അബ്‌ദുൽ വഹാബ് എംപി, പിവി അൻവർ എംഎൽഎ, സുലൈമാൻ ഫൈസി ചുങ്കത്തറ, ടിപി സലീം എടക്കര, മൊയ്‌തീൻ ഫൈസി തുവ്വൂർ, സഅദ് ഫൈസി ചുങ്കത്തറ, ഫരീദ് റഹ്‌മാനി കാളികാവ്, സി അബ്‌ദുല്ല മൗലവി വണ്ടൂർ, ആര്യാടൻ ഷൗക്കത്ത്, ഇസ്‌മാഈൽ മൂത്തേടം, സലീം മാട്ടുമ്മൽ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

Most Read: അറസ്‌റ്റിലായ ‘കാമ്പസ് ഫ്രണ്ട്’ ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫിനെ യുപി പോലീസിന് കൈമാറും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE