അഷ്ടമി രോഹിണി: ഗുരുവായൂരില്‍ ചടങ്ങുകള്‍ക്ക് തുടക്കമായി

By Trainee Reporter, Malabar News
guruvayoor_Malabar News
Guruvayoor Temple
Ajwa Travels

ഗുരുവായൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുടക്കമായി. കോവിഡ് സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ജന്മാഷ്ടമിയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളില്‍ ഒരേ സമയം 50 പേര്‍ക്ക് പങ്കെടുക്കാം. ക്ഷേത്രത്തിന് പുറത്ത് ആഘോഷപരിപാടികള്‍ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Also read: https://www.malabarnews.com/kerala-driving-schools-reopen/

ഇന്ന് മുതല്‍ 1000 പേര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. പരിമിതമായ തോതില്‍ നിവേദ്യങ്ങള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തതിന് ശേഷമാണ് പ്രവേശനം അനുവദിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE