അല്‍ഖ്വയ്‌ദയും ഐഎസ്ഐഎസും അടക്കമുള്ള 11 സംഘടനകള്‍ക്ക് ശ്രീലങ്കയിൽ വിലക്ക്

By News Desk, Malabar News
terrorist attack in srinagar
Representational Image
Ajwa Travels

കൊളംബോ: അല്‍ഖ്വയ്‌ദയും ഐഎസ്ഐഎസും അടക്കമുള്ള 11 ഭീകരവാദ ബന്ധമുള്ള സംഘടനകള്‍ക്ക് വിലക്കേർപ്പെടുത്തി ശ്രീലങ്ക. 11 ഇസ്‌ലാമിക് സംഘടനകള്‍ക്കാണ് വിലക്ക്. ഭീകരവാദം തടയാനുള്ള നിയമം അനുസരിച്ചാണ് തീരുമാനം.

ഭീകരവാദത്തിലെ ഈ സംഘടനകളുടെ പങ്ക് വ്യക്‌തമായതിനാലാണ് വിലക്കെന്നാണ് ശ്രീലങ്ക വിശദമാക്കുന്നത്. ചൊവ്വാഴ്‌ചയാണ് ശ്രീലങ്കന്‍ പ്രസിഡണ്ട് ഗോട്ടബായ രജപക്സെയാണ് പ്രത്യേക ഗസറ്റില്‍ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ഈ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയോ ഗൂഡാലോചനകളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്ക് 20 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും അറിയിപ്പ് വ്യക്‌തമാക്കുന്നു. ശ്രീലങ്ക ഇസ്‌ലാമിക് സ്‌റ്റുഡന്റ്സ് മൂവ്മെന്റ് അടക്കമുള്ള പ്രാദേശിക മുസ്‌ലിം സംഘടനകള്‍ക്കും വിലക്കുണ്ട്.

നേരത്തെ 2019ൽ ഈസ്‌റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണത്തിന് പിന്നാലെ പ്രാദേശിക ജിഹാദി ഗ്രൂപ്പായ നാഷണല്‍ തൗഹാത് ജമാഅത്തും മറ്റ് രണ്ട് സംഘടനകളേയും ശ്രീലങ്ക വിലക്കിയിരുന്നു.

National News: കുംഭമേള; മത നേതാക്കളടക്കം നൂറുകണക്കിന് പേര്‍ കോവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE