ശ്രീലങ്കൻ പ്രതിസന്ധി; കേന്ദ്രം സർവകക്ഷി യോഗം വിളിച്ചു

By Staff Reporter, Malabar News
sri-lanka-crisis
Ajwa Travels

ന്യൂഡെൽഹി: ശ്രീലങ്കൻ പ്രതിസന്ധി ചർച്ച ചെയ്യാൻ വീണ്ടും സർവകക്ഷിയോഗം വിളിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, എസ് ജയശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിൽ ഡിഎംകെയും, എഐഎഡിഎംകെയും ശ്രീലങ്കൻ വിഷയം ഉന്നയിച്ചിരുന്നു.

ശ്രീലങ്കയിലെ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ ഇടപെടണമെന്ന് യോഗത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ എൻഡിഎ ഘടകകക്ഷി ഡിഎംകെ നേതാവ് എം തമ്പിദുരൈ പറഞ്ഞു. ദ്വീപ് രാഷ്‌ട്രം അഭിമുഖീകരിക്കുന്ന സാഹചര്യം നേരിടാൻ ഇന്ത്യയുടെ ഇടപെടൽ പാർട്ടി നേതാവ് ടിആർ ബാലുവും ആവശ്യപ്പെട്ടു.

ഭക്ഷണം, ഇന്ധനം, മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ വസ്‌തുക്കളുടെ ഇറക്കുമതിയെ തടസപ്പെടുത്തുന്ന കടുത്ത വിദേശനാണ്യ ക്ഷാമം മൂലം ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. ഇതിനിടെ ജനകീയ പ്രക്ഷോഭവും രാജ്യത്ത് ശക്‌തമാണ്‌.

Read Also: രാജ്യത്തെ കോവിഡ് വാക്‌സിൻ വിതരണം 200 കോടി കടന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE