എസ്‌എസ്‌എഫ് എടവണ്ണപ്പാറ ഡിവിഷൻ സാഹിത്യോൽസവ് സമാപിച്ചു

By Desk Reporter, Malabar News
SSF Edavannapara Division SSF Sahithyolsav 2021 concluded
Ajwa Travels

എടവണ്ണപ്പാറ: മൂന്ന് ദിനങ്ങളിലായി പള്ളിപ്പുറായ എഡ്യൂ കാമ്പസിൽ നടന്ന എസ്‌എസ്‌എഫ് എടവണ്ണപ്പാറ ഡിവിഷൻ സാഹിത്യോൽസവ് സമാപിച്ചു. ആറ് സെക്‌ടറുകളിൽ നിന്ന് നൂറോളം മൽസരങ്ങളിലായി 600ലധികം പ്രതിഭകൾ പങ്കെടുത്തു.

ഉൽഘാടന സംഗമം സമസ്‌ത മുശാവറ അംഗം അബ്‌ദുന്നാസ്വിർ അഹ്സനി ഒളവട്ടൂർ ഉൽഘടാനം ചെയ്‌തു. മാദ്ധ്യമ പ്രവർത്തകൻ മുസ്‌തഫ പി എറക്കൽ മുഖ്യാഥിതി ആയിരുന്നു. എസ്‌എസ്‌എഫ് സംസ്‌ഥാന ജനറൽ സെക്രട്ടറി സിഎൻ ജാഫർ സ്വാദിഖ് സന്ദേശ പ്രഭാഷണം നിർവഹിച്ചു.

ആക്കോട്, എടവണ്ണപ്പാറ, ചീക്കോട് എന്നീ സെക്‌ടറുകൾ ആദ്യ മൂന്ന് സ്‌ഥാനങ്ങളിലെത്തി. റാഫിദ് കെപി മുതുവല്ലൂർ കലാപ്രതിഭയായും മുഹമ്മദ്‌ മിദ്‌ലാജ് ആക്കോട് സർഗ പ്രതിഭയായും തിരഞ്ഞെടുത്തു.

സമാപന സംഗമം കവി റഹീം പൊന്നാട് ഉൽഘാടനം ചെയ്‌തു. റഷീദ് ബാഖവി, ഹസൻകുട്ടി മുസ്‌ലിയാർ, റസാഖ് മാസ്‌റ്റർ, അലിസഖാഫി, ബഷീർ സഅദി, ശുകൂർ സഖാഫി, സൈദ് മുഹമ്മദ്‌ അസ്ഹരി, സലാം സഖാഫി, അമീറലി സഖാഫി, പി ടി ഉസ്‌മാൻ മാസ്‌റ്റർ, റാഷിദ്‌ സഖാഫി, ജൗഹർ ചെറുവട്ടൂർ, ഇർഷാദ് സിദ്ധീഖി, ഇസ്‌മായിൽ സിദ്ധീഖി അനസ് കോടിയമ്മൽ, ജുനൈദ് ബുഖാരി, സ്വഫ്‌വാൻ വിളയിൽ, ഷാഫി ബുഖാരി പൊന്നാട്, മുഷ്‌ഫിഖ്, മിദ്‌ലാജ്, മുഹമ്മദ്‌ ടിസി തുടങ്ങിയവർ സംബന്ധിച്ചു.

Most Read: കൂലി ചോദിച്ചു; ബിഹാറില്‍ ദളിത് യുവാവിനെ അടിച്ചുകൊന്ന് തോട്ടിലെറിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE