കനത്ത കാറ്റിലും മഴയിലും മാവൂരിൽ വ്യാപക നാശനഷ്‌ടം

By Staff Reporter, Malabar News
mavoor_heavy rain
കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ
Ajwa Travels

കോഴിക്കോട്: കഴിഞ്ഞ ദിവസമുണ്ടായ ശക്‌തമായ കാറ്റിലും മഴയിലും മാവൂർ കൽപള്ളി മേഖലയിൽ വ്യാപക നാശനഷ്‌ടം. വീടിന് മുകളിൽ മരങ്ങൾവീണും മേൽകൂര പറന്നുപോയുമാണ് നഷ്‌ടം സംഭവിച്ചത്. കൂടാതെ വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.

കൽപ്പള്ളി വേലാട്ടിൽ ഗഫൂറിന്റെ വീടിന് നാശനഷ്‌ടം സംഭവിച്ചു. തെങ്ങും കവുങ്ങും വീണ് വീടിന്റെ സൺഷെയ്‌ഡ് പൊട്ടുകയും ചുമരിന് വിള്ളൽ വീഴുകയും ചെയ്‌തിട്ടുണ്ട്. കൂടാതെ വാട്ടർ ടാങ്കും തകർന്നു.

തൊട്ടടുത്ത് തന്നെയുള്ള പൂത്തോട്ടത്തിൽ അഷ്റഫിന്റെ വീടിനും കേടുപാടുകൾ സംഭവിച്ചു. വീടിന്റെ മേൽക്കൂരയിലെ ഓടുകൾ കാറ്റിൽ പറന്നു പോയി. കൂടാതെ ഇവരുടെ കാറിനും കേടുപാടുകൾ ഉണ്ടായി. മുറ്റത്ത് നിർത്തിയ കാറിന്റെ പിറകിലെ ഗ്ളാസ് ഓട് വീണ് തകർന്ന നിലയിലാണ്.

മാവൂർ കോഴിക്കോട് റോഡിൽ കാര്യാട്ട് റേഷൻ കടക്ക് എതിർവശത്ത് മാവ് കടപുഴകി റോഡിലേക്ക് വീണത് ഏറെ നേരം ഗതാഗതം തടസപ്പെടാനും ഇടയാക്കി. കൂടാതെ കനത്ത കാറ്റിലും മഴയിലും മേഖയിൽ വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.

Malabar News: നീതികിട്ടും വരെ സമരം തുടരും; വാളയാർ കുട്ടികളുടെ അമ്മ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE