ഇസ്‌ലാമിക പണ്ഡിതർക്ക് ആശ്വാസവുമായി സുന്നി മാനേജ്മെൻറ് അസോസിയേഷൻ

By Desk Reporter, Malabar News
sunni management association _ Food kit distribution
Ajwa Travels

മലപ്പുറം: സംഘടനയുടെ ഈസ്‌റ്റ് ജില്ലാ കമ്മറ്റിയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി മേഖലയിലെ അഞ്ചു പഞ്ചായത്തുകളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുത്ത 80 പണ്ഡിതർക്ക് ആശ്വാസകിറ്റുകൾ അവരവരുടെ വീടുകളിൽ എത്തിച്ചുനൽകി സുന്നി മാനേജ്മെൻറ് അസോസിയേഷൻ (എസ്‌എംഎ) മാതൃക തീർത്തു.

കോവിഡ് കാലം സാമ്പത്തികമായും ശാരീരികമായും ക്ഷതമേൽപിച്ച സഹപ്രവർത്തകരെയും സഹജീവികളെയും കരുതാനും അവരെ അന്വേഷിക്കാനും അവർക്കായി സാധിക്കുന്നത് ചെയ്‌തുനൽകാനും എല്ലാ പ്രവർത്തകരും പ്രസ്‌ഥാന സ്‌നേഹികളും പ്രത്യേക ശ്രദ്ധ നൽകണമെന്ന് എസ്‌എംഎ ജില്ലാ നേതൃത്വം ഓർമപ്പെടുത്തി.

‘നിത്യജീവിതത്തിന് പ്രയാസപ്പെടുന്ന, നമുക്ക് ചുറ്റുമുള്ളവരെ കണ്ടെത്തി അവരോടൊപ്പം ചേർന്നു നിൽക്കാൻ കഴിയുന്നതായിരിക്കണം സേവന പ്രവർത്തനങ്ങൾ’ ചടങ്ങിന് നേതൃത്വം നൽകിയ സയ്യിദ് ശിഹാബുദ്ദീൻ ഇണ്ണിക്കോയ തങ്ങൾ പള്ളിപ്പടി പറഞ്ഞു. ആശ്വാസ കിറ്റുകൾ ആവശ്യമുള്ളവരെ കണ്ടെത്തി അത് നേരിട്ട് വീട്ടിലെത്തിച്ച മേഖലാ കമ്മറ്റിയുടെ പ്രവർത്തനം മാതൃകാപരമായെന്ന് ചടങ്ങിൽ സംബന്ധിച്ച വിഎൻ ബാപ്പുട്ടി ദാരിമിയും പറഞ്ഞു.

വിഎസ് ഫൈസി വഴിക്കടവ്, മജീദ് മുസ്‌ലിയാർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ ഉബൈദുല്ലാഹി സഖാഫി ചുങ്കത്തറ സ്വാഗതവും ഇബ്റാഹീം സഖാഫി വഴിക്കടവ് നന്ദിയും പറഞ്ഞു.

Most Read: വ്യാജ വാർത്തകളുടെ കാലം; മാദ്ധ്യമ വിമർശനവുമായി സ്‌പീക്കർ എംബി രാജേഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE