താനൂർ ബോട്ട് ദുരന്തം; സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

സംഭവത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട് മലപ്പുറം ജിലാ കളക്‌ടർ ഇന്ന് കോടതിയിൽ സമർപ്പിക്കും.

By Trainee Reporter, Malabar News
Boat Disaster Tanur
Ajwa Travels

മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചക്ക് 1.45ന് ജസ്‌റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുക. സംഭവത്തെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട് മലപ്പുറം ജിലാ കളക്‌ടർ ഇന്ന് കോടതിയിൽ സമർപ്പിക്കും.

അപകടത്തിന് ഉത്തരവാദികൾ ആയവരെ ഉടൻ കണ്ടെത്തണമെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ ഹൈക്കോടതി വ്യക്‌തമാക്കിയിരുന്നു. കൂടാതെ, ഉത്തരവാദികളായ ഉദ്യോഗസ്‌ഥരിൽ നിന്ന് നഷ്‌ടപരിഹാരം ഈടാക്കണമെന്നും കോടതി നിർദ്ദേശം നൽകിയിരുന്നു. സംഭവത്തിൽ കേസെടുക്കാൻ രജിസ്‌ട്രാർക്ക് നിർദ്ദേശം നൽകി. ചീഫ് സെക്രട്ടറിയും നഗരസഭയും പോലീസ് മേധാവിയും കളക്‌ടറും പോർട്ട് ഓഫീസറും എതിർ കക്ഷികളാകും.

അതിനിടെ, ബോട്ടപകടവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ ജീവനക്കാർക്ക് എതിരെയും കൊലക്കുറ്റം ചുമത്തി. ഉടമ നാസറിന് പുറമെ അഞ്ചു ജീവനക്കാരാണ് നിലവിൽ അറസ്‌റ്റിലായത്‌. നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്ന് പേരെയും അറസ്‌റ്റ് ചെയ്‌തിരുന്നു. ബോട്ടുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പിൽ നിന്നും ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത മുഴുവൻ രേഖകളും പോലീസ് പരിശോധിക്കുകയാണ്.

Most Read: സ്വവർഗ വിവാഹം; ഹരജികളിൽ വാദം പൂർത്തിയായി- കേസ് വിധി പറയാൻ മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE