ആലപ്പുഴയിൽ ഹൗസ്‌ബോട്ട് മുങ്ങി കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

By Trainee Reporter, Malabar News
houseboat sank in Alappuzha
Representational Image

ആലപ്പുഴ: ജില്ലയിലെ പള്ളാത്തുരുത്തി കന്നിട്ട ബോട്ടുജെട്ടിക്ക് സമീപം ഹൗസ്‌ബോട്ട് മുങ്ങി കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പള്ളാത്തുരുത്തി സ്വദേശി പ്രസന്നന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആലപ്പുഴ അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലിനിടെയാണ് മുങ്ങിയ ബോട്ടിനകത്ത് കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ 4.30നാണ് നിർത്തിയിട്ടിരുന്ന ഹൗസ്ബോട്ട് മുങ്ങിയത്. അപകടം നടക്കുന്ന സമയത്ത് 3 തമിഴ്‌നാട് സ്വദേശികളായ വിനോദസഞ്ചാരികളാണ് ഹൗസ്‌ബോട്ടിൽ ഉണ്ടായിരുന്നത്. വെള്ളം കയറി തുടങ്ങിയതോടെ ഇവർ 3 പേരും ബോട്ടിന് പുറത്തിറങ്ങി. തുടർന്ന് ഇവരുടെ ബാഗുകൾ എടുക്കാൻ സഹായിക്കുന്നതിന് ഇടെയാണ് ജീവനക്കാരൻ ബോട്ടിനകത്ത് കുടുങ്ങിയത്.

Most Read: എറണാകുളത്തും മുഖ്യമന്ത്രിക്ക് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE