കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്രക്ക് ഇന്ന് കാസർഗോഡ് തുടക്കം

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര നേട്ടങ്ങൾ ഊന്നിപ്പറഞ്ഞുള്ള രാഷ്‌ട്രീയ പ്രചാരണമാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.

By Trainee Reporter, Malabar News
NDA Kerala padayatra
Ajwa Travels

കാസർഗോഡ്: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്രക്ക് ഇന്ന് തുടക്കം. കാസർഗോഡ് താളിപ്പടപ്പ്‌ മൈതാനിയിൽ വൈകിട്ട് മൂന്ന് മണിക്ക് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പദയാത്ര ഉൽഘാടനം ചെയ്യും. സംസ്‌ഥാനത്തെ മുഴുവൻ ലോക്‌സഭാ മണ്ഡലങ്ങളിലൂടെയുള്ള ഒരു മാസത്തെ പര്യടനത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര നേട്ടങ്ങൾ ഊന്നിപ്പറഞ്ഞുള്ള രാഷ്‌ട്രീയ പ്രചാരണമാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. പദയാത്രയുടെ ഭാഗമായി ഓരോ മണ്ഡലത്തിലും മത, സാമൂഹിക, സാംസ്‌കാരിക നേതാക്കളുമായി കെ സുരേന്ദ്രൻ കൂടിക്കാഴ്‌ച നടത്തും. ഉച്ചക്ക് 12നാണ് കാസർഗോട്ടെ കൂടിക്കാഴ്‌ച. വൈകിട്ട് ആറിന് മേൽപ്പറമ്പിലാണ് കേരള പദയാത്രയുടെ ജില്ലയിലെ സമാപനം. നാളെ യാത്ര കണ്ണൂർ ജില്ലയിലേക്ക് കടക്കും.

കേന്ദ്ര സർക്കാരിന്റെ പദ്ധതികളിൽ അംഗമാവാനുള്ള അവസരവും ഒരുക്കും. അതിനായി പ്രത്യേകം ഹെൽപ്പ് ഡെസ്‌ക്കുകൾ ഉണ്ടാകും. ദിവസവും രാവിലെ ഒമ്പതിന് യാത്രാ ക്യാപ്റ്റന്റെ വാർത്താസമ്മേളനം ഉണ്ടാകും. ഉച്ചക്ക് ശേഷം നടക്കുന്ന പദയാത്രയിൽ ഓരോ മണ്ഡലങ്ങളിൽ നിന്നും 1000 പേർ പുതുതായി ബിജെപിയും എൻഡിഎയിലും ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നിശ്‌ചലദൃശ്യങ്ങളും പദയാത്രയിൽ പ്രദർശിപ്പിക്കും. എൻഡിഎയുടെ വികസന രേഖയും പ്രകാശിപ്പിക്കും.

Most Read| മാനനഷ്‌ടക്കേസ്; ട്രംപിനെതിരെ കോടതി വിധി- നഷ്‌ടപരിഹാരം നൽകണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE