ഒമൈക്രോൺ സാന്നിധ്യം ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ കണ്ടെത്താം; കേന്ദ്രം

By Staff Reporter, Malabar News
omicron_india
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ ശക്‌തമാക്കി ഇന്ത്യ. ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ ഒമൈക്രോൺ സാന്നിധ്യം തിരിച്ചറിയാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അതുകൊണ്ട് തന്നെ കോവിഡ് പരിശോധന കൂട്ടാൻ സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. വാക്‌സിനേഷൻ ശക്‌തിപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ വീടുകൾതോറുമുള്ള വാക്‌സിനേഷൻ ക്യാംപയിൻ ഡിസംബർ 31 വരെ നീട്ടി.

അതേസമയം, കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനെതിരെ ജാഗ്രത കടുപ്പിക്കുകയാണ് കേരളം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേർന്ന് സ്‌ഥിതിഗതികൾ വിലയിരുത്തും. വൈകുന്നേരം മൂന്നരക്കാണ് യോഗം നടക്കുക. വിദേശ രാജ്യങ്ങളിൽ ഒമൈക്രോൺ റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ സംസ്‌ഥാനം സ്വീകരിച്ച മുൻകരുതലുകൾ യോഗം വിശദമായി പരിശോധിക്കും.

വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർടിപിസിആർ പരിശോധനയും നിരീക്ഷണവും കർശനമാക്കാനാണ് തീരുമാനം. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർ 14 ദിവസം ക്വാറന്റെയ്‌നിലും കഴിയണം. ആദ്യ ഘട്ടത്തിൽ വിജയകരമായി നടപ്പിലാക്കിയ ‘ബ്രേക്ക് ദി ചെയിൻ ക്യാംപയിൻ’ ശക്‌തിപ്പെടുത്തും. സാമൂഹിക അകലം പാലിക്കലും, സാനിറ്റൈസർ, മാസ്‌ക്, ഉപയോഗവും കാര്യക്ഷമമാക്കും.

ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കോവിഡ് വാക്‌സിനെടുക്കാൻ വിമുഖത കാണിക്കുന്ന അധ്യാപകരെ പരിശോധിക്കുന്നതിന് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ശുപാർശയും അവലോകന യോഗം പരിശോധിക്കും. തിയേറ്ററുകളിലെ മുഴുവൻ സീറ്റുകളിലേക്കും ആളുകളെ പ്രവേശിപ്പിക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്.

Read Also: ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ്; കേന്ദ്രത്തെ വിമർശിച്ച് കെജ്‌രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE