ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിനേഷൻ കുറവുള്ള ജില്ലകളിൽ കളക്‌ടർമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിനേഷൻ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ ഡോസ് 50 ശതമാനത്തിൽ കുറവുള്ളതും രണ്ടാം ഡോസ് വാക്‌സിൻ വിതരണത്തിലും കുറവുള്ള ജില്ലകളിലെ കളക്‌ടർമാർ യോഗത്തിൽ സംബന്ധിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഝാര്‍ഖണ്ഡ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മഹാരാഷ്‌ട്ര, മേഘാലയ തുടങ്ങിയ സംസ്‌ഥാനങ്ങളിലായി നാല്‍പതിലധികം ജില്ലകളില്‍ വാക്‌സിൻ വിതരണം കുറവാണെന്നാണ് റിപ്പോർട്. ഈ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.
സർക്കാർ കണക്കുകൾ പ്രകാരം 1.3 ബില്യൺ ജനങ്ങളുള്ള രാജ്യത്തെ മുതിർന്നവരിൽ മുക്കാൽ ഭാഗവും ഒരു ഡോസ് വാക്‌സിൻ എടുത്തിട്ടുണ്ട്. 30 ശതമാനം പേർ പൂർണമായും വാക്‌സിനേഷൻ എടുത്തു. നിലവില്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി വിദേശപര്യടനത്തിലാണ്. കാലാവസ്‌ഥാ ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിന് പിന്നാലെ യോഗം നടത്താനാണ് തീരുമാനം.
Also Read: പെൻഷൻ കിട്ടിയില്ലെങ്കിൽ ആത്‍മഹത്യ ചെയ്യേണ്ടിവരും; ഉമ്മൻചാണ്ടിയുടെ മുൻ പേഴ്‌സണൽ സ്‌റ്റാഫ്