ആനി രാജക്ക് എതിരായ പരാമർശം തിരുത്തണം; എംഎം മണിക്കെതിരെ എഐവൈഎഫ്

By Desk Reporter, Malabar News
The remark against Annie Raja should be corrected; AIF against MM Mani
Ajwa Travels

തിരുവനന്തപുരം: സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് ആം​ഗം ആനി രാജക്ക് എതിരായ പരാമർശത്തിൽ എംഎം മണിക്ക് എതിരെ വിമർശനവുമായി എഐവൈഎഫ്. എംഎം മണിയിൽ നിന്ന്‌ പക്വതയാർന്ന പ്രതികരണങ്ങളാണ് ഉണ്ടാകേണ്ടതെന്ന് എഐവൈഎഫ് പറഞ്ഞു.

ആനി രാജക്ക് എതിരെയുള്ള ഉടുമ്പൻചോല എംഎൽഎ എംഎം മണിയുടെ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്ന് എഐവൈഎഫ് പ്രസ്‌താവനയില്‍ പറഞ്ഞു. വാക്കുകൾ പ്രയോഗിക്കുമ്പോൾ സൂക്ഷ്‌മത പുലർത്താൻ എംഎം മണി തയ്യാറാകണം. ആനി രാജക്ക് എതിരെ നടത്തിയ പരാമർശം എംഎം മണി പിൻവലിക്കണമെന്നും എഐവൈഎഫ് സംസ്‌ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

സ്‌ത്രീ വിരുദ്ധ പരാമർശങ്ങൾ ഇടത് രാഷ്‌ട്രീയത്തിനു ചേർന്നതല്ല. പുരോഗമന ആശയങ്ങൾ ഉയർത്തി പിടിച്ചു മുന്നേറുന്ന ഇടത് രാഷ്‌ട്രീയത്തിന് ചേർന്നതല്ല ഇത്തരം പ്രയോഗങ്ങൾ. സഭ്യമായ ഭാഷയിൽ സംവാദങ്ങൾ നടത്തുന്നതിന് പകരം, സ്‌ത്രീ വിരുദ്ധ പരാമർശങ്ങൾ ആവർത്തിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് എംഎം മണി സമൂഹത്തിനു നൽകുന്നതെന്നും ഇത് തിരുത്തണമെന്നും എഐവൈഎഫ് പ്രസ്‌താവനയില്‍ പറഞ്ഞു.

‘അവര്‍ ഡെൽഹിയില്‍ അല്ലേ ഒണ്ടാക്കല്‍’ എന്നായിരുന്നു ആനി രാജക്ക് എതിരായ മണിയുടെ പരാമര്‍ശം. അവര്‍ അങ്ങനെ പറയുമെന്ന്. അവര്‍ ഡെൽഹിയിലാണല്ലോ ഇവിടെ അല്ലല്ലോ ഒണ്ടാക്കല്‍. ഡെൽഹിയിലാണല്ലോ ഇവിടെ കേരളത്തില്‍ അല്ലല്ലോ. കേരള നിയമസഭയില്‍ അല്ലല്ലോ. ഇവിടെ കേരള നിയമസഭയില്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം നമുക്കല്ലേ അറിയുള്ളൂ. ആനി രാജക്ക് എങ്ങനെ അറിയാനാണ്. ഇനി അവര്‍ പറഞ്ഞാലും അതൊന്നും നമുക്ക് വിഷയമല്ല. ഞാന്‍ പറഞ്ഞത് ഇങ്ങനെ പറഞ്ഞതാ. സമയം കിട്ടിയാല്‍ നല്ല ഭംഗിയായി ഞാന്‍ പറയുകയും ചെയ്യുമായിരുന്നു. ഇനിയും പറയും,”- മണി പറഞ്ഞു.

Most Read:  എൻഡോസൾഫാൻ; 47 പേർക്ക് മാത്രമേ നഷ്‌ടപരിഹാരം നൽകാനുള്ളൂ എന്ന് ചീഫ് സെക്രട്ടറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE