തിരുവനന്തപുരം: ഇന്ത്യയെ ഒരു മത രാഷ്‌ട്രമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്‌ണന്‍. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ വെര്‍ച്ച്വല്‍ പൊതുസമ്മേളനം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു സംസ്‌ഥാന സെക്രട്ടറി. പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍എസ്എസിന്റെ പ്രചാരകനായി പ്രവര്‍ത്തിക്കുകയാണ്.
മത ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് ഭയത്തോടെയാണ് ജീവിക്കുന്നത്. ബിജെപി കോര്‍പ്പറേറ്റുകളുമായി ചേര്‍ന്നാണ് ഇന്ത്യ ഭരിക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കതിരെ സാധ്യമായ രീതിയില്‍ എല്ലാവരെയും ഒരുമിച്ച് നിര്‍ത്തും. കണ്ണൂരില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് അതിന് രൂപം നല്‍കും.
ബിജെപിക്ക് ബദല്‍ പ്രാദേശിക കക്ഷികളുടെ യോജിപ്പാണെന്നും കോടിയേരി പറഞ്ഞു. അത്തരത്തിലുള്ള കക്ഷികളെ യോജിപ്പിക്കാന്‍ സിപിഎം ശ്രമിക്കും. ഈ കക്ഷികളെ ഏകോപിപ്പിക്കാന്‍ കഴിയുന്ന രാഷ്‌ട്രീയ മുന്നേറ്റം ഉണ്ടാകണമെന്നും അദ്ദേഹം പൊതുസമ്മേളനം ഉൽഘാടനം ചെയ്‌ത് കൊണ്ട് പറഞ്ഞു. കൃത്യമായി സമ്മേളനം നടത്തി ജനാധിപത്യപരമായി മുന്നോട്ട് പോകുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും കോടിയേരി തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേര്‍ത്തു.
Read Also: കോവിഡ് വ്യാപനം; പൊൻമുടി വിനോദ സഞ്ചാര കേന്ദ്രം അടച്ചു