കോഴിക്കോട്: അഞ്ച് പതിറ്റാണ്ടോളമായി കോഴിക്കോടിന്റെ ജീവകാരുണ്യ മേഖലയിൽ നിശബ്‌ദ സേവകനായിരുന്ന തോട്ടത്തിൽ റഷീദിന്റെ മരണം കോഴിക്കോടിന് തീരാനഷ്‌ടമാണെന്ന് കോഴിക്കോട് ഡെപ്യൂട്ടി മേയർ മുസാഫര്‍ അഹമ്മദ് പറഞ്ഞു.
“ജാതിമത രാഷ്‌ട്രീയ ഭേദമില്ലാതെ എല്ലാവർക്കും പ്രിയങ്കരനായിരുന്നു ശ്രീ തോട്ടത്തിൽ റഷീദ്. കോഴിക്കോട് നടക്കുന്ന ഒട്ടുമിക്ക നൻമനിറഞ്ഞ പ്രവർത്തനങ്ങൾക്കും മുന്നിലോ പിന്നിലോ റഷീദ് സാഹിബ് ഉണ്ടാകുമായിരുന്നു. സൗഹാർദങ്ങൾ കാത്തു സൂക്ഷിക്കാനും മനുഷ്യസ്‌നേഹം ഉയർത്തിപിടിക്കാനും ഇദ്ദേഹം എപ്പോഴും മുന്നിലുണ്ടായിരുന്നു“; മുസാഫര്‍ അഹമ്മദ് അനുസ്‌മരിച്ചു.
തികച്ചും നിസ്വാർഥ സേവകനായി, ഒരു വാർത്ത പോലും സൃഷ്‌ടിക്കാൻ ശ്രമിക്കാതെ, നിശബ്‌ദമായി ജീവകാരുണ്യ – ആതുര സേവനരംഗത്ത് തനിക്ക് സാധിക്കുന്നതെല്ലാം ചെയ്‌ത് തീർത്താണ് ഇദ്ദേഹം വിടവാങ്ങിയത്. ഇദ്ദേഹത്തിന്റെ അകലവേർപാട് കോഴിക്കോടിന്റെ പൗരാവലിക്ക് വലിയ നഷ്‌ടമാണ്. വേർപാടിൽ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു; മുസാഫര്‍ അഹമ്മദ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കോഴിക്കോട്ടെ വ്യാപാരപ്രമുഖനും ജീവകാരുണ്യ പ്രവർത്തന മേഖലയിലെ നിശബ്‌ദ സാനിദ്ധ്യവും തോട്ടത്തിൽ ടെക്‌സ്‌റ്റൈൽ ഉടമയുമായിരുന്ന തോട്ടത്തിൽ റഷീദ് ഇന്നലെ 2021 ജനുവരി 31ന് മരണമടഞ്ഞിരുന്നു. മാവൂർ റോഡ് ജാഫർഖാൻ കോളനി റോഡിലെ വീട്ടിൽ വച്ചായിരുന്നു മരണം.
Most Read: ചെന്നിത്തലയുടെ യാത്രാ ലക്ഷ്യം വർഗീയതയുടെ ഐശ്വര്യ കേരളം; പി ജയരാജൻ