യാത്രാദുരിതം അസഹനീയം: സമരം ഒത്തുതീർപ്പാക്കണം -കേരള മുസ്‌ലിം ജമാഅത്ത്

By Malabar Bureau, Malabar News
Travel woes unbearable _ Strikes must be settled _ Kerala Muslim Jamaath
Ajwa Travels

മലപ്പുറം: കോവിഡ്‌കാലം തകർത്തുകളഞ്ഞ ജീവിതം പിടിച്ചുനിറുത്താനുള്ള ഓട്ടത്തിലായ സാധാരണ മനുഷ്യരെ കൂടുതൽ ഉപദ്രവിക്കുന്ന ബസ് സമരം അടിയന്തിരമായി ഒത്തുതീർപ്പാക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാർഥികൾ ഉൾപ്പടെ പൊതുജനം അതീവ ദുരിതംപേറുന്ന ഇക്കാലത്ത് യാത്രാ ദുരിതവും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ദിനംപ്രതിയുള്ള വിലവർധനയും കാരണം കടുത്ത വിഷമത്തിലാണ് സാധാരണക്കാർ. ഈ സാഹചര്യത്തിൽ ഇനിയും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വേഗത്തിൽ പ്രതിസന്ധിക്ക് പരിഹാരo കാണണമെന്നും കമ്മിറ്റി അഭ്യർഥിച്ചു.

യാത്രാ ദുരിതം രൂക്ഷമായ മലയോര മേഖലകളിലേക്ക് കൂടുതൽ കെഎസ്‌ആർടിസി ബസുകൾ അധികമായി അനുവദിക്കണം. ഈ മേഖലയിൽ നിന്നുള്ള ജനത ഗുരുതരമായ യാത്രാ ദുരിതമാണ് അനുഭവിക്കുന്നത്. വിഷയത്തിൽ അധികാരികളുടെ അടിയന്തിര ശ്രദ്ധ ഉണ്ടാകണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.

വാദിസലാമിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി ആധ്യക്ഷ്യം വഹിച്ചു. കെകെഎസ് തങ്ങൾ പെരിന്തൽമണ്ണ, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, വടേശ്ശരി ഹസൻ മുസ്‌ലിയാർ, പിഎസ്‌കെ ദാരിമി, പിഎം മുസ്‌തഫ കോഡൂർ, അലവിക്കുട്ടി ഫൈസി എടക്കര, കെപി ജമാൽ കരുളായ് എന്നിവർ സംബന്ധിച്ചു.

Most Read: തിരഞ്ഞെടുപ്പ് കഴിഞ്ഞു; വാക്‌സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം തിരികെ വരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE