രാജ്യത്ത് രണ്ട് വാക്‌സിനുകള്‍ കൂടി തയാറാകുന്നു; മേയ് മാസത്തോടെ എത്തും

By News Desk, Malabar News
Russia temporarily halts 'Sputnik-V' trial due to shortage of doses

ന്യൂഡെല്‍ഹി: ഇന്ത്യയിലെ കോവിഡ് 19 വാക്‌സിനേഷന് വേണ്ടി രണ്ടു വാക്‌സിനുകള്‍ കൂടി മേയ് മാസത്തോടെ തയാറാകുമെന്ന് കോവിഡ് കര്‍മ സമിതി അധ്യക്ഷന്‍ ഡോ. എന്‍കെ അറോറ. റഷ്യന്‍ വാക്‌സിനായ സ്‌പുട്‌നിക് 5, ഇന്ത്യന്‍ കമ്പനിയായ സൈഡസ് കാഡില എന്നിവയാണ് മെയ് മാസത്തോടെ തയാറാവുന്നത്.

സ്‌പുട്‌നിക് 4 മുതൽ 6 ആഴ്‌ചക്കുള്ളില്‍ ഉപയോഗത്തിന് തയാറാകും. അതിന് ശേഷം തയാറാകുക സൈഡസ് കാഡില വാക്‌സിനാണ്. അത് മേയ് അവസാനത്തോടെ വിതരണം ചെയ്യാനാകും. ഇതുവരെയുള്ള പരീക്ഷണങ്ങളില്‍ വാക്‌സിന്‍ മൂലം ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അറോറ വ്യക്‌തമാക്കി.

2020 സെപ്റ്റംബറില്‍ ആണ് ഇന്ത്യയില്‍ സ്‌പുട്‌നിക് 5ന്റെ ക്ളിനിക്കല്‍ ട്രയല്‍ ആരംഭിച്ചത്. ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി ചേര്‍ന്നാണ് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്‌റ്റ്മെന്റ് ഫണ്ടിന്റെ വാക്‌സിന്‍ പരീക്ഷണം നടക്കുന്നത്. നിലവില്‍ മൂന്നാം ഘട്ട പരീക്ഷണമാണ് നടക്കുന്നത്.

നിലവിൽ ഓക്‌സ്‌ഫഡും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയാണ് ഇന്ത്യയിൽ ഉപയോഗിക്കുന്നത്. ജനുവരി 16 മുതലാണ് ഇന്ത്യയിൽ വാക്‌സിനേഷൻ ആരംഭിച്ചത്.

Also Read: വൈറ്റ് ​​ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്‌ടറായി മലയാളി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE