അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 1107 പേര്‍ക്ക്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 1,68,860 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗബാധിതരുടെ വര്‍ദ്ധന തുടരുന്ന യുഎഇയില്‍ 2 മരണവും ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഇന്ന് 714 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു.
നിലവില്‍ യുഎഇയില്‍ 13,389 കോവിഡ് രോഗികളാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതുവരെ 1.67 കോടി കോവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്‌മാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 87,514 പരിശോധനകളാണ് നടത്തിയത്.
യുഎഇയില്‍ 1,54,899 പേര്‍ ഇതുവരെയായി രോഗമുക്‌തി നേടിയിട്ടുണ്ട്. അതേസമയം 572 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടതായും അധികൃതര്‍ വ്യക്‌മാക്കി.
Kerala News: തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യത; വ്യാഴാഴ്‌ച നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്