യുഎഇയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് നല്‍കിയ സമയ പരിധി അവസാനിക്കുന്നു

By News Desk, Malabar News
UAE_Oct-02
Ajwa Travels

യുഎഇയില്‍ കോവിഡ് പശ്‌ചാത്തലത്തില്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നല്‍കിയ സമയപരിധി അവസാനിക്കുന്നു. സമയപരിധി അവസാനിക്കുന്ന താമസ വിസക്കാര്‍ക്ക് യുഎഇയില്‍ നിന്ന് പിഴയില്ലാതെ മടങ്ങാനുള്ള അവസാന സമയം ഈ മാസം 11 ന് അവസാനിക്കും. പിന്നീട് യുഎഇയില്‍ തങ്ങുന്ന ഓരോ ദിവസത്തിനും പിഴ നല്‍കേണ്ടി വരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ് നല്‍കി.

2020 മാര്‍ച്ച് ഒന്നിനും ജൂലൈ 12നും കാലാവധി തീര്‍ന്ന റെസിഡന്റ് വിസക്കാര്‍ ഈ മാസം 12 നു മുന്‍പ് വിസയും അനുബന്ധ രേഖകളും നിയമാനുസൃതം ആക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നാണ് എമിഗ്രേഷന്‍ അറിയിപ്പ്. വൈദ്യ പരിശോധനക്കുള്ള കേന്ദ്രങ്ങള്‍ സജ്ജമാണ്. അനധികൃത താമസത്തിന് തിങ്കളാഴ്‌ച്ച മുതല്‍ പിഴ ചുമത്തും. മടങ്ങാത്ത താമസ വിസക്കാര്‍ അധികമായി തങ്ങുന്ന ഓരോ ദിവസവും 25 ദിര്‍ഹം വീതം പിഴ അടക്കേണ്ടി വരും. ആറ് മാസം കഴിഞ്ഞാല്‍ ഇത് 50 ദിര്‍ഹമായി ഉയരും. അതേസമയം, മാര്‍ച്ച് ഒന്നിന് മുന്‍പ് വിസ കാലാവധി അവസാനിച്ചവര്‍ക്ക് നവംബര്‍ 17 വരെ രാജ്യത്ത് തുടരാം. ഇവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യമാണ് ലഭിക്കുക. ഇവര്‍ക്ക്, തിരികെ വരാന്‍ തടസമുണ്ടാവില്ല.

മാര്‍ച്ച് ഒന്നിനു ശേഷം വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പുതുക്കാന്‍ ജൂലൈ വരെയാണ് ആദ്യം സമയം നല്‍കിയത്. കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് 3 മാസം കൂടി നീട്ടി നല്‍കി. കോവിഡ് മൂലം വിമാന സര്‍വീസുകള്‍ നിലച്ചതിനാല്‍ വിസ കാലാവധിയില്‍ ഏപ്രിലിലാണ് ഇളവ് അനുവദിച്ചത്. മാര്‍ച്ച് ഒന്നിനു ശേഷം അവസാനിച്ച വിസ കാലാവധി ഈ വര്‍ഷാവസാനം വരെ ദീര്‍ഘിപ്പിച്ചതായി ആദ്യം പ്രഖ്യാപിച്ചെങ്കിലും കോവിഡ് തീവ്രത കുറഞ്ഞ സാഹചര്യത്തില്‍ ജൂലൈ 10 ന് ഭേദഗതി വരുത്തുകയായിരുന്നു.

Also Read: ലോകത്തിലെ ഏറ്റവും വലിയ എല്‍പിജി വിപണിയാവാന്‍ ഇന്ത്യ, ചൈനയെ മറികടക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE