വാക്‌സിൻ സ്വീകരിച്ചവർക്ക് സ്വാഗതമോതി യുഎഇ; നേരിട്ട് പ്രവേശിക്കാം

By News Desk, Malabar News
India to UAE
Ajwa Travels

അബുദാബി: ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാർക്ക് ഇനി യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കാം. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിൻ പൂർണമായും സ്വീകരിച്ചവർക്കാണ് അവസരം. യോഗ്യരായവർക്ക് നാളെ മുതൽ യാത്ര ചെയ്യാം. പുതിയ തൊഴിൽ വിസക്കാർക്കും ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലെത്താൻ അവസരമുണ്ട്.

നാലുമാസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാരെ സ്വീകരിക്കാൻ യുഎഇ തയ്യാറായിരിക്കുന്നത്. നാളെ മുതൽ സന്ദർശക, വിനോദസഞ്ചാര വിസക്കാർക്ക് രാജ്യത്തേക്ക് നേരിട്ട് പ്രവേശിക്കാമെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് അധികൃതർ അറിയിച്ചു.

ഇന്ത്യയിൽ നിന്ന് കോവിഷീൽഡ്‌ സ്വീകരിച്ചവർക്കും യാത്ര ചെയ്യാം. കൊവാക്‌സിൻ ലോകാരോഗ്യ സംഘടനയുടെ അനുമതി കാത്തുനിൽക്കുകയാണ്. വാക്‌സിൻ സ്വീകരിച്ചവർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപും നാല് മണിക്കൂറിനുള്ളിൽ വിമാനത്താവളത്തിൽ വെച്ചും പിസിആർ പരിശോധന നടത്തണം.

യുഎഇയിലെത്തിയ ശേഷം അൽ ഹൊസൻ മൊബൈൽ ആപ്‌ളിക്കേഷൻ ഡൗൺലോഡ് ചെയ്‌ത്‌ വാക്‌സിൻ വിവരങ്ങൾ അപ്‍ലോഡ് ചെയ്യണം. വാക്‌സിൻ സ്വീകരിച്ചവർക്കുള്ള ഇളവ് ലഭിക്കുന്നതിന് വേണ്ടിയാണിത്. അതേസമയം, താമസവിസക്കാർക്ക് നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും യുഎഇ അധികൃതർ അറിയിച്ചു.

Also Read: കോവിഡ് വന്ന് പോയവരിൽ കോവാക്‌സിന്റെ ഒറ്റ ഡോസ് ഫലപ്രദമെന്ന് പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE