‘മുഖ്യമന്ത്രി ഇരട്ടചങ്കനല്ല, ഓട്ടചങ്കനാണ്’; വിമർശിച്ചു വിഡി സതീശൻ

By Trainee Reporter, Malabar News
vd satheeshan

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിവാദങ്ങളിൽ മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. പിണറായി ഇരട്ടചങ്കനല്ല, ഓട്ടചങ്കനാണ്, ആകാശവാണി വിജയനാണെന്നും വിഡി സതീശൻ ആരോപിച്ചു. പുതുപ്പള്ളിയിൽ യുഡിഎഫിന്റെ വാഹനപ്രചാരണ ജാഥ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏറ്റവുമൊടുവിൽ പുറത്തുവന്ന മാസപ്പടി വിവാദം ഉൾപ്പടെ ആറ് സുപ്രധാന അഴിമതി ആരോപണങ്ങളാണ് ഞങ്ങൾ മുഖ്യമന്ത്രിക്ക് എതിരായി ഉന്നയിച്ചിട്ടുള്ളത്. ഈ ആറ് അഴിമതികളുടെയും പുറകിൽ കേരളത്തിന്റെ മുഖ്യമന്ത്രിയുണ്ട്. ഞങ്ങൾ തെളിവുകൾ സഹിതം ആരോപണങ്ങൾ ഉന്നയിച്ചിട്ടും മുഖ്യമന്ത്രിക്ക് മറുപടി പറയാൻ ധൈര്യമില്ല’- വിഡി സതീശൻ ആരോപിച്ചു.

നിങ്ങളെന്ത് ചെയ്‌തുവെന്ന്‌ പ്രതിപക്ഷത്തോട് ചോദിക്കുമ്പോൾ അഭിമാനത്തോടെ ഞങ്ങൾക്ക് പറയാം, മുഖ്യമന്ത്രിയുടെ വായടപ്പിച്ചു കളഞ്ഞ ആരോപണങ്ങളാണ് ഞങ്ങൾ ഉന്നയിച്ചിട്ടുള്ളതെന്ന്. ഇത്രമാത്രം മാദ്ധ്യമങ്ങളെയും ജനങ്ങളെയും പ്രതിപക്ഷത്തെയും ഭയന്നിട്ടുള്ള മുഖ്യമന്ത്രിയില്ല. ഇതാണോ നിങ്ങളുടെ ഇരട്ടച്ചങ്കൻ? ഇത് ഓട്ടച്ചങ്കനാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

Most Read| ചന്ദ്രയാൻ-3; അവസാന ഭ്രമണപഥം താഴ്‌ത്തലും വിജയകരം- സോഫ്റ്റ്‌ ലാൻഡിങ് 23ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE