വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ലീഗിന്റെ മതേതര മുഖം തകര്‍ക്കും; വിവിധ സംഘടനകൾ

By Staff Reporter, Malabar News
MALABARNEWS-PK-KUNJALIKKUTY-MM-HASSAN
PK Kunhalikkutty, MM Hassan
Ajwa Travels

കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് ഒരുങ്ങുന്ന യുഡിഎഫ് നിലപാടിനെ എതിര്‍ത്ത് മതസംഘടനകള്‍ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് സമസ്‌ത, മുജാഹിദ് നേതാക്കള്‍ മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ നേരിട്ട് കണ്ട് അതൃപ്‌തി അറിയിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം ലീഗിന്റെ മതേതര സ്വഭാവം നഷ്‌ടപ്പെടുത്തുമെന്ന് നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയെ ധരിപ്പിച്ചു. എന്നാല്‍ നിലവില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്‍കിയെന്ന് സമസ്‌ത നേതാക്കള്‍ അറിയിച്ചു.

മുസ്‌ലിം ലീഗ് ഒരു സാമുദായിക പാര്‍ട്ടി ആണെങ്കിലും അതിനു മതേതര മുഖമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഇവര്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ വിമര്‍ശിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ രൂപമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെന്നും അവരുമായി യാതൊരുവിധ സഖ്യത്തിനും ഒരുങ്ങരുതെന്നും സമസ്‌ത, മുജാഹിദ് നേതാക്കള്‍ ആവശ്യപ്പെട്ടു.

ഇസ്‌ലാമിക മതമൗലികവാദ നിലപാട് ഉള്ളവരും ഇന്ത്യന്‍ ജനാധിപത്യത്തെ തള്ളി പറഞ്ഞവരുമായ വെല്‍ഫെയര്‍ പാര്‍ട്ടി ലീഗിന്റെ മതേതര നിലപാടിനെ കളങ്കപ്പെടുത്തുമെന്ന് സമസ്‌ത നേതാക്കള്‍ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എസ്‌വൈഎസ് തയ്യാറാക്കിയ നിവേദനം നേതാക്കള്‍ കുഞ്ഞാലിക്കുട്ടിക്ക് കൈമാറി.

തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഐക്യ ജനാധിപത്യ മുന്നണിയും വെല്‍ഫെയര്‍ പാര്‍ട്ടിയും തമ്മിലുള്ള ധാരണ പുറത്താവുക ആയിരുന്നു. എന്നാല്‍ ഇതില്‍ എതിര്‍പ്പറിയിച്ച് മത സംഘടനകള്‍ രംഗത്തു വരികയും ചെയ്‌തു.

ഇതിന് പിന്നാലെ ധാരണ പരസ്യമാക്കി വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വവും പോരു മുറുക്കി. ഇതോടെ വെട്ടിലായത് ലീഗാണ്, മുന്നണി മര്യാദകള്‍ നിലനിര്‍ത്താന്‍ യുഡിഎഫില്‍ ഭിന്നസ്വരം ഉയര്‍ത്താതെ ഇരിക്കുമ്പോഴും മതനേതാക്കളുടെ പരസ്യമായ എതിര്‍പ്പ് വന്നതോടെ എന്ത് തീരുമാനം എടുക്കണം എന്ന ആശയക്കുഴപ്പത്തില്‍ നില്‍ക്കുകയാണ് ലീഗ് നേതൃത്വം.

Read Also: ജോസ് കെ മാണിയും കൂട്ടരും എല്‍ഡിഎഫില്‍; ഔദ്യോഗിക പ്രഖ്യാപനമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE