രാസ്‌താ ഖോലോ അഭിയാൻ ; ഊടുവഴികൾക്ക് പെൺകുട്ടികളുടെ പേര്, ഇത് നാഗൗറിന്റെ കഥ

By Desk Reporter, Malabar News
rajasthan_2020 Aug 04
Ajwa Travels

ജോധ്പൂരിനും ബികാനീറിനും ഇടയിലാണ് നാഗൗർ ജില്ലയുടെ സ്ഥാനം, രാജസ്ഥാനിലെ പേര് കേട്ട സുഗന്ധവ്യജ്ഞന കേന്ദ്രം. നാലാഴ്‌ചകൾക്ക്‌ മുൻപാണ് അവിടുത്തെ ജില്ലാ കളക്ടറായി ജിതേന്ദ്ര കുമാർ സോണി എന്ന ചെറുപ്പക്കാരൻ ചുമതലയേൽക്കുന്നത്.

അധികാരമേറ്റശേഷം ആദ്യമായി അദ്ദേഹം എടുത്ത നടപടി ഗ്രാമപ്രദേശത്ത് ഒറ്റപ്പെട്ടു കിടക്കുന്നവർക്ക് നഗരത്തിലേക്ക് സുഗമമായി എത്താനുള്ള വഴി ഒരുക്കുക എന്നതായിരുന്നു. ഒപ്പം നഗരത്തിന് പുറത്തും അകത്തുമുള്ള എല്ലാവിധ ഭൂമികൈയേറ്റങ്ങളും കണ്ടെത്തി വീണ്ടെടുക്കാനും തീരുമാനമെടുത്തു.
ആദ്യഘട്ടത്തിൽ കടന്നുകയറിയ ഭൂമി ഒഴിപ്പിച്ചും, പൊതുവഴികൾ ഉൾപ്പെടെ വീണ്ടെടുത്തും കാര്യങ്ങൾ മുന്നോട്ട് പോയി. എന്നാൽ അതിൽ തൃപ്തനാവാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു. ‘രാസ്താ ഖോലോ അഭിയാൻ ‘ എന്ന് പേരിട്ട പദ്ധതിയിൽ ഗ്രാമങ്ങളിലെ എല്ലാ വഴികളും പുനരുദ്ധാരണം നടത്തുവാനും ഉപയോഗപ്രദമാക്കുവാനും തീരുമാനം എടുത്തു.

അതിന്റെ ഭാഗമായി വെട്ടിയുണ്ടാക്കിയ റോഡുകൾക്ക്‌ മുഴുവൻ അദ്ദേഹം ഓരോ ഗ്രാമങ്ങളിലെയും ജീവിതവിജയം കൈവരിച്ച വനിതകളുടെ പേര് നൽകിയാണ് ആദരിച്ചത്. കലാ, കായിക, പഠന രംഗങ്ങളിൽ തങ്ങളുടെ കഴിവ് തെളിയിച്ച അനേകം പെൺകുട്ടികളുടെ പേരുകളാണ് ഗ്രാമങ്ങളിലെ റോഡുകൾക്കെല്ലാം. ജൂലൈ 31 ന് ആരംഭിച്ച ഈ പദ്ധതിയിൽ ഇതുവരെയും 38ലധികം ചെറുറോഡുകളാണ് നവീകരിച്ചത്, അവ‌ക്കെല്ലാം ഗ്രാമത്തിന്റെയും, നാടിന്റെയും അഭിമാനമായ വനിതകളുടെയും പേരുകൾ !!

” ഗ്രാമത്തിലെ സ്ത്രീകളെ ആദരിക്കാൻ ലഭിച്ച അവസരമായിരുന്നു ഇത്. ഒപ്പം ഗ്രാമവാസികളിൽ എല്ലാ റോഡുകളിലും വൈകാരികമായ ഒരടുപ്പം സൂക്ഷിക്കാനും അതിന്റെ സുരക്ഷയിൽ ശ്രദ്ധിക്കാനും വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. ഇതിന് പുറമേ ഓരോ റോഡുകളിലും സ്ഥാപിച്ച ഫലകങ്ങളിൽ ജിപിഎസ് ട്രാക്കർ ഉൾപ്പെടെ ഉള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട് “- ജിതേന്ദ്ര പറയുന്നു. എല്ലാ വെള്ളിയാഴ്ചകളിലും പദ്ധതിയുടെ ഭാഗമായി മൂന്നു റോഡുകൾ വീതം കണ്ടെത്തി ഉപയോഗപ്രദമാക്കുകയും അവിടെയുള്ള അർഹയായ വനിതയുടെ പേരിൽ പുനർനാമകരണം ചെയ്യുകയുമാണ് പതിവ്.

രാഷ്ട്രീയക്കാരുടെയും സിനിമാക്കാരുടെയും പേരുകളിൽ മാത്രം നാമകരണം ചെയ്യപ്പെട്ടിരുന്ന റോഡുകൾക്ക്, ഭാവിയിൽ വലിയ നേട്ടങ്ങളിലേക്ക് എത്തിപ്പെടാവുന്ന പെൺകുട്ടികളുടെ പേര് നൽകി ജിതേന്ദ്ര നൽകിയ അംഗീകാരം വിലമതിക്കാനാവാത്തതാണ്. അടിച്ചമർത്തപ്പെടുന്ന, സ്വപ്‌നങ്ങൾ അടിയറവു വെക്കേണ്ടി വരുന്ന വലിയൊരു ജനവിഭാഗത്തിന് ഇത്തരം പ്രവർത്തികൾ നൽകുന്ന ഊർജ്ജം ചെറുതല്ല. അദ്ദേഹം സൃഷ്ടിച്ച മാതൃകയിൽ ഇനിയും ഒരുപാട് പേർ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE