പാലക്കാട്: തനിക്ക് കോൺഗ്രസിന്റെ വോട്ടുകൾ ലഭിച്ചുവെന്ന് പാലക്കാട്ടെ ബിജെപി സ്‌ഥാനാർഥി ഇ ശ്രീധരൻ. മുതിര്‍ന്ന കോൺഗ്രസ് നേതാക്കളുടെ അടക്കം സഹായം ലഭിച്ചുവെന്നും ഇ ശ്രീധരൻ സ്വകാര്യ ചാനലിനോട് പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ പാര്‍ട്ടി പറഞ്ഞാല്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കും. പിണറായി വിജയനേക്കാള്‍ നല്ല മുഖ്യമന്ത്രിയാകുമെന്നും ഇ ശ്രീധരന്‍ അവകാശപ്പെട്ടു.
“ബിജെപിക്ക് 34 സീറ്റുകള്‍ വരെ കിട്ടുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയാകണമെന്ന് ബിജെപി ആവശ്യപ്പെട്ടാല്‍ തയ്യാറാണ്. എന്നാൽ 34 സീറ്റുമായി എങ്ങനെ ഭരിക്കുമെന്ന് പരിശോധിക്കണം. ആരെയും പ്രേരിപ്പിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടുവരില്ല. കോണ്‍ഗ്രസില്‍ നിന്ന് ആര്‍ക്കു വേണമെങ്കിലും ബിജെപിയിലേക്ക് വരാം. മുഖ്യമന്ത്രിയായാല്‍ രാഷ്‌ട്രീയം കളിക്കില്ല. സംസ്‌ഥാനത്തെ മികച്ച രീതിയില്‍ ഭരിക്കും,”- അദ്ദേഹം പറഞ്ഞു. വ്യക്‌തി താൽപര്യത്തിന്റെ പുറത്താണ് ആളുകള്‍ തനിക്ക് സഹായം വാഗ്‌ദാനം ചെയ്‌തതെന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേർത്തു.
Also Read: ആർഎംപി ദേശീയ പാർട്ടി; യുഡിഎഫിന്റെ ഭാഗമാകില്ലെന്ന് കെകെ രമ