വൈദ്യുതി നിയമഭേദഗതി ബിൽ പിൻവലിക്കുക; ഐഎൻടിയുസി പ്രതിഷേധിച്ചു

By Desk Reporter, Malabar News
Withdraw the Electricity Amendment Bill; INTUC protested
പ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി ടികെ അഷറഫ് ഉൽഘാടനം ചെയ്യുന്നു
Ajwa Travels

പൊന്നാനി: കേന്ദ്ര സർക്കാർ ശീതകാല സമ്മേളനത്തിൽ അവതരപ്പിക്കുന്ന വൈദ്യുതി സ്വകാര്യവൽകരണ ബില്ലിനെതിരെ ഐഎൻടിസിയുടെ ഇലക്‌ട്രിക്‌സിറ്റി എംപ്‌ളോയിസ് കോൺഫെഡറേഷൻ സംസ്‌ഥാന വ്യാപകമായി നടത്തുന്ന പ്രധിഷേധം പൊന്നാനി ഡിവിഷൻ ഓഫീസിനു മുന്നിലും നടന്നു.

വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കണം, ബില്ലിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കുക, തടഞ്ഞ് വെച്ചിരിക്കുന്ന വർക്കർ ലൈമാൻ ഓവർസിയർ പ്രമോഷൻ ലിസ്‌റ്റ് പുറത്തിറക്കുക, അർഹതപ്പെട്ട സ്‌റ്റാറ്റ്യൂട്ടറി പെൻഷൻ അനുവദിക്കുക, പുനസംഘടനയുടെ മറവിൽ ജീവനക്കാരുടെ എണ്ണം വെട്ടികുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ സമരം.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന പ്രതിഷേധം ഡിസിസി ജനറൽ സെക്രട്ടറി ടികെ അഷറഫ് ഉൽഘാടനം ചെയ്‌തു. ഡിവിഷൻ പ്രസിഡണ്ട് ടി ബെനിരാജ് അധ്യക്ഷത വഹിച്ചു. ഉസ്‌മാൻ കൊടുങ്ങല്ലൂർ സ്വകാര്യവൽകരണ ബില്ലിനെതിരെയും കെഎസ്‌ഇബിയിൽ പ്രമോഷൻ നടത്താത്തിനെതിരെയും പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.

സി സജീഷ്, അഭിലാഷ്, എ സുബൈർ, പി ഹംസ, അനീഷ് ഫ്രാൻസിസ്, ജസ്‌റ്റിൻ, ഇആർ നജീബ്, ജയചന്ദ്രൻ, കെപി ജമാലുദ്ധീൻ എന്നിവർ പ്രതിഷേധ സമര പരിപാടിയിൽ പ്രസംഗിച്ചു.

Most Read: രമേശ് ചെന്നിത്തല എഐസിസി നേതൃതലത്തിലേക്ക്; പുനഃസംഘടന ഉടൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE