സ്‌മാര്‍ട്ട് ഫോണുകള്‍ക്കും ടിവികള്‍ക്കും ഡിസ്‌ക്കൗണ്ട്; ഷവോമി ദീപാവലി വില്‍പന നാളെ മുതല്‍

By News Desk, Malabar News
xiaomi
Representational Image

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഷവോമി തങ്ങളുടെ ഉൽപന്നങ്ങള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചു. സ്‌മാര്‍ട്ട് ഫോണുകള്‍, സ്‌മാര്‍ട്ട് ടിവികള്‍ തുടങ്ങി നിരവധി ഷവോമി ഇക്കോസിസ്‌റ്റം ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്കാണ് ഡിസ്‌ക്കൗണ്ടുള്ളത്. വില്‍പ്പന നാളെ മുതല്‍ ആരംഭിക്കും.

വില്‍പന കാലയളവില്‍ വാങ്ങുന്നവര്‍ക്ക് 7,250 രൂപ വരെ ഡിസ്‌ക്കൗണ്ട് ലഭിക്കും. ഇത് എംഐ ഇന്ത്യ വെബ്സൈറ്റിലും ഷവോമി റീട്ടെയില്‍ പങ്കാളികള്‍ മുഖേനയും ലഭിക്കും. ലൈവ് വണ്‍സ്, റിവാര്‍ഡ് എംഐ പ്രോഗ്രാം, എക്‌സ്‌ചേഞ്ച്‌ ഓഫറുകള്‍, ലക്കി ഡീലുകള്‍ എന്നിവ ഉണ്ടായിരിക്കും. കൂടാതെ ഉപഭോക്‌താക്കള്‍ക്ക് ആജീവനാന്തം സൗജന്യ സ്‌മാര്‍ട്ട് ഫോണ്‍ നേടാനുള്ള അവസരവും 5,000 രൂപ വരെ ഇന്‍സ്‌റ്റന്റ് ഡിസ്‌ക്കൗണ്ടുകളും ഈ വില്‍പ്പനയില്‍ ഉള്‍പ്പെടും.

ദീപാവലി വിത്ത് എംഐ വില്‍പ്പനയുടെ ഭാഗമായി, എംഐ വിഐപി ക്ളബ് അംഗങ്ങള്‍ക്ക് 24 മണിക്കൂര്‍ നേരത്തേക്കുള്ള വില്‍പ്പനയും, ഒക്‌ടോബർ 7 വരെ രാജ്യമെമ്പാടുമുള്ള സൗജന്യ ഷിപ്പിംഗും ഷവോമി പ്രഖ്യാപിച്ചിട്ടുണ്ട്.

എംഐ ഡോട്ട് കോമിലെ ‘ദീപാവലി വിത്ത് എംഐ’ വില്‍പ്പനയ്‌ക്കായി ഉപഭോക്‌താക്കള്‍ക്ക് കിഴിവുകളും ക്യാഷ്ബാക്കും വാഗ്‌ദാനം ചെയ്യുന്നതിനായി ഷവോമി ഇന്ത്യ എസ്ബിഐ ബാങ്കുമായി സഹകരിച്ചു. ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം കിഴിവ് ലഭിക്കും, കൂടാതെ എല്ലാ വാങ്ങലുകള്‍ക്കും ഒരു ഇഎംഐ ഓപ്ഷനും ലഭിക്കും.

Sports News: ഓസ്‌ട്രേലിയൻ മണ്ണിലെ സന്ദർശക ടീമിന്റെ ഉയർന്ന സ്‌കോർ സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE