ആലപ്പുഴയിൽ മടവീഴ്‌ച; 400 ഏക്കർ കൃഷി നശിച്ചു

By News Desk, Malabar News
Agriculture Loss Alappuzha
Representational Image
Ajwa Travels

ചെറുതന: ആലപ്പുഴയിലുണ്ടായ മടവീഴ്‌ചയിൽ വൻ കൃഷിനാശം. ചെറുതന തേവേരി തണ്ടപ്ര പാടത്തുണ്ടായ മടവീഴ്‌ചയിൽ 400 ഏക്കർ നെൽകൃഷി നശിച്ചു. 3200 ഏക്കർ നെൽകൃഷി വെള്ളക്കെട്ട് ഭീഷണിയിലാണ്. ആലപ്പുഴയിൽ വിതയ്‌ക്കാൻ ഒരുക്കിയ നൂറിലധികം ഏക്കർ പാടവും വെള്ളം കയറി നശിച്ചു.

ലോവർ, അപ്പർ കുട്ടനാട് ഭാഗത്തെ നെൽകൃഷി വൻ പ്രതിന്ധിയിലാണ്. വെച്ചൂരിൽ കൊയ്യാറായ 1500 ഏക്കർ നെൽകൃഷി നശിച്ചു. ഇതിനിടെ, കേരളത്തിൽ ഇന്നും നാളെയും മഴ ശക്‌തമാകുമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇനിയും മഴ തുടരുകയാണെങ്കിൽ കർഷകർ കൂടുതൽ പ്രതിസന്ധിയിലാകും. അടുത്ത മഴയ്‌ക്ക് മുൻപ് കൊയ്‌ത്ത് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ.

Also Read: ദമ്പതികളെ മർദ്ദിച്ച കേസ്; പ്രതികൾ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE