48 അങ്കണവാടികൾ സ്‌മാർട്ടാകുന്നു; ആധുനിക കെട്ടിടത്തിന് 9 കോടി

By News Desk, Malabar News
48 Anganwadis are smart; 9 crore for modern building
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ 48 അങ്കണവാടികള്‍ക്ക് സ്‌മാർട് അങ്കണവാടി പദ്ധതി പ്രകാരം കെട്ടിടം നിർമിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ. ശൈലജ അറിയിച്ചു. പ്രാരംഭ ശൈശവകാല സംരക്ഷണം നല്‍കുന്നതിനും അങ്കണവാടികളില്‍ എത്തിച്ചേരുന്ന കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വികസനത്തിനുമായി അങ്കണവാടികളെ ശിശു സൗഹൃദമാക്കുന്നതിനാണ് സര്‍ക്കാര്‍ നിലവിലുള്ള അങ്കണവാടികള്‍ക്ക് പകരം ഘട്ടം ഘട്ടമായി സ്‌മാർട് അങ്കണവാടികള്‍ നിർമിക്കാൻ തീരുമാനിച്ചത്.

സംസ്‌ഥാനത്ത് 2019 ഏപ്രില്‍ ഒന്നു മുതല്‍ നിർമിക്കാൻ ഉദ്ദേശിക്കുന്ന അങ്കണവാടികള്‍ക്ക് ഒരു ഏകീകൃത മോഡല്‍ വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വനിത ശിശുവികസന വകുപ്പിന് കീഴില്‍ സ്വന്തമായി സ്‌ഥലമുള്ള അങ്കണവാടികള്‍ക്ക് സംസ്‌ഥാന നിർമിതി കേന്ദ്രത്തിന്റെ പ്‌ളാൻ അനുസരിച്ചാണ് ആധുനിക രീതിയില്‍ കെട്ടിടം നിർമിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി.

48 അങ്കണവാടികള്‍ക്ക് 9 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 10 സെന്റുള്ള 9 അങ്കണവാടികള്‍ക്ക് 25 ലക്ഷം രൂപ വീതവും, 5 സെന്റുള്ള 6 അങ്കണവാടികള്‍ക്ക് 20 ലക്ഷം രൂപ വീതവും, 3 സെന്റുള്ള 30 അങ്കണവാടികള്‍ക്ക് 17 ലക്ഷം രൂപ വീതവും, 1.25 സെന്റുള്ള 3 അങ്കണവാടികള്‍ക്ക് 15 ലക്ഷം രൂപ വീതവുമാണ് വകയിരുത്തിയിട്ടുള്ളത്. ഇതിന് പുറമേ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ വിഹിതമായ 5.74 കോടി രൂപയുമടക്കം ആകെ 14.74 കോടി രൂപ വിനിയോഗിച്ചാണ് സ്‌മാർട് അങ്കണവാടികള്‍ നിർമിക്കുന്നത്.

അങ്കണവാടി കെട്ടിടങ്ങളുടെ രൂപകല്‍പന മുതല്‍ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം വരെയുള്ള എല്ലാ കാര്യങ്ങളിലും ശ്രദ്ധിച്ചാണ് സ്‌മാർട് അങ്കണവാടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. വ്യത്യസ്‌ത വിസ്‌തൃതിയിലുള്ള 6 അങ്കണവാടി കെട്ടിടങ്ങളുടെ പ്‌ളാനുകളാണ് തയാറാക്കിയിട്ടുള്ളത്. ഒന്നര സെന്റ് മുതല്‍ 10 സെന്റ് വരെ സ്‌ഥലത്തിന് അനുയോജ്യമാകുന്ന രീതിയിലാണ് അങ്കണവാടി കെട്ടിടം ഡിസൈന്‍ ചെയ്‌തിട്ടുള്ളത്. 10 സെന്റ്, ഏഴര സെന്റ് സ്‌ഥലമുള്ള അങ്കണവാടികള്‍ക്ക് ഉദ്യാനം, ഇന്‍ഡോര്‍ ഔട്ട് ഡോര്‍ കളിസ്‌ഥലങ്ങള്‍ എന്നീ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്‌മാര്‍ട്ടാകുന്ന 48 സ്‌മാർട് അങ്കണവാടികള്‍

തിരുവനന്തപുരം ജില്ലയിലെ അങ്കണവാടി നമ്പര്‍ 5, 43 (നെടുമങ്ങാട് അഡീഷണല്‍), കൊല്ലം ജില്ലയിലെ 57, 61, 147 (ഇത്തിക്കര), 22 (ചടയമംഗലം), 45 (ശാസ്‌താംകോട്ട), 91, (മുഖത്തല അഡീഷണല്‍), 17, 40, 1 (മുഖത്തല) പത്തനംതിട്ട ജില്ലയിലെ 32, 19, 64 (പുളികീഴ്), കോട്ടയം ജില്ലയിലെ 31 (ഏറ്റുമാനൂര്‍), 36, 87, 72 (കാഞ്ഞിരപ്പള്ളി), 72, 114 (പള്ളം അഡീഷണല്‍), എറണാകുളം ജില്ലയിലെ 44 (മൂവാറ്റുപുഴ), 66 (കോതമംഗലം), പാലക്കാട് ജില്ലയിലെ 3 (തൃത്താല), 164 (കുഴല്‍മന്ദം), കോഴിക്കോട് ജില്ലയിലെ 121, 112 (മേലടി), 82 (വടകര), 64 (ബാലുശേരി) 77 (ബാലുശേരി അഡീഷണല്‍), 132 (തോടന്നൂര്‍), മലപ്പുറം ജില്ലയിലെ 101 (പെരിന്തല്‍മണ്ണ അഡീഷണല്‍), 130 (കൊണ്ടോട്ടി), 11, 34, 23, (നിലമ്പൂര്‍ അഡീഷണല്‍), 46 (നിലമ്പൂര്‍) 78, 77 (പെരുമ്പടപ്പ്), കണ്ണൂര്‍ ജില്ലയിലെ 29 (കൂത്തുപറമ്പ് അഡീഷണല്‍), 36, 20 (പയ്യന്നൂര്‍) 98, 107 (പയ്യന്നൂര്‍ അഡീഷണല്‍), 11, 43 (കല്യാശേരി) 101, 49 (കല്യാശേരി അഡീഷണല്‍), 99 (ഇരിട്ടി അഡീഷണല്‍).

Also Read: നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ; കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ 1 കോടി കടന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE