എഐ ക്യാമറ; കരാർ നേടിയത് മുഖ്യമന്ത്രിയുടെ അടുപ്പക്കാരൻ- ശോഭാ സുരേന്ദ്രൻ

എഐ ക്യാമറ ടെൻഡർ നടപടികൾ മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നതെന്നാണ് ശോഭാ സുരേന്ദ്രൻ ആരോപിക്കുന്നത്. ക്യാമറ ടെൻഡർ ഏറ്റെടുത്ത 'പ്രസാദിയോ' കമ്പനിയുടെ ഡയറക്‌ടറായ രാംജിത്, മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിന്റെ ബിനാമി ആണെന്നാണ് ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്ര ഏജൻസികൾക്ക് നൽകുമെന്നും ശോഭാ സുരേന്ദ്രൻ വ്യക്‌തമാക്കി.

By Trainee Reporter, Malabar News
AI Camera controversy
Ajwa Travels

തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെ സംശയ മുനയിൽ നിർത്തി ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്ത്. കരാറുകൾ നേടിയത് മുഖ്യമന്ത്രിയുടെ മകൾക്കും മകനും താൽപര്യം ഉള്ളവരാണെന്നും, ടെൻഡർ നടപടികൾ മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നതെന്നും ശോഭാ സുരേന്ദ്രൻ ആരോപിക്കുന്നു.

എഐ ക്യാമറകൾക്ക് ടെൻഡർ ലഭിച്ചയാൾ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ ബിനാമിയാണെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ‘ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണ് ക്യാമറ ടെൻഡർ ഏറ്റെടുത്ത ‘പ്രസാദിയോ’ കമ്പനിയുടെ ഡയറക്‌ടർ രാംജിത്. ബിനാമിയാണെന്ന് തെളിയിക്കാനുള്ള രേഖകൾ കേന്ദ്ര ഏജൻസികൾക്ക് നൽകുമെന്നും’ ശോഭ സുരേന്ദ്രൻ തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ പറഞ്ഞു.

എന്ത് മാനദണ്ഡത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ മകന്റെ അമ്മായി അപ്പനായിട്ടുള്ള പ്രകാശ് ബാബുവിന് ബിനാമിയിലൂടെ ടെൻഡർ നൽകിയിട്ടുള്ളതെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. എന്നാൽ, ഈ ബന്ധം പുറത്ത് പറയാൻ പ്രതിപക്ഷ നേതാക്കൾ തയ്യാറാകുന്നില്ലെന്നും ശോഭ കുറ്റപ്പെടുത്തി.

ക്യാമറ ടെൻഡർ എടുത്തത് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിന്റെ ബിനാമി ആണെന്ന് മനസിലാക്കിയിട്ടും, പേരുകൾ പുറത്തു പറയാൻ കേരളത്തിന്റെ ഉപമുഖ്യമന്ത്രിയായി ജനം കാണുന്ന വിഡി സതീശൻ പോലും തയ്യാറായിട്ടില്ലെന്നും ശോഭ വിമർശിച്ചു.

എല്ലാം അറിയാമായിരുന്നിട്ടും മറ്റു പ്രതിപക്ഷ നേതാക്കളും ഒന്നും മിണ്ടാതെ ഇരുന്നു. പരസ്‌പര സഹായ മുന്നണിയായാണ് ഭരണപക്ഷവും പ്രതിപക്ഷവും കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിക്ക് ബോൺവിറ്റ കൊടുക്കുന്ന പണിയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നതെന്നും ശോഭ പരിഹസിച്ചു.

കണ്ണൂരിലെ വ്യവസായിയാണ് ക്യാമറ സ്‌ഥാപിച്ചതെന്ന് അടിക്കടി പറയുന്നുണ്ടെങ്കിലും, ആ പേര് ചർച്ചയിൽ വരരുതെന്ന് പ്രതിപക്ഷത്തിന് ആഗ്രഹമുണ്ട്. മുഖ്യമന്ത്രിയെ സഹായിക്കാൻ വേണ്ടിയാണ് പ്രതിപക്ഷ നേതാക്കൾ മൗനം പാലിക്കുന്നത്. എന്നാൽ, ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും പ്രകാശ് ബാബുവിന്റെ പേര് പരാമർശിച്ചിട്ടില്ലെന്ന് മാദ്ധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, അധ്യക്ഷൻ പറയുന്നത് തന്നെ ഉപാധ്യക്ഷയും പറയണമെന്ന് ശഠിക്കരുത് എന്നായിരുന്നു ശോഭയുടെ പ്രതികരണം.

Most Read: തൂക്കിലേറ്റാതെ വധശിക്ഷ; ബദൽ മാർഗം പഠിക്കാൻ സമിതി- കേന്ദ്രം സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE