വിശ്വകിരീടം അർജന്റീനക്ക്; ലോക ഫുട്‍ബോൾ മിശിഹക്ക് ഇത് വിജയത്തിന്റെ പടിയിറക്കം

ഷൂട്ടൗട്ടിൽ അർജന്റീനക്ക് വേണ്ടി മെസി, ഡിബാല, പർഡേസ്, മോണ്ടിയൽ എന്നിവരാണ് ലക്ഷ്യം കണ്ടത്. ഫ്രാൻസിന് വേണ്ടി എംബപെ, കോളോ മൌനി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ കോമാൻ, ഷുവാമെനി എന്നിവർ ഷൂട്ടൗട്ട് കിക്ക് നഷ്‍ടപ്പെടുത്തി.

By Central Desk, Malabar News
World Cup for Argentina; victory step of world football messiah
(കടപ്പാട് @ FIFA World Cup Twitter)
Ajwa Travels

ദോഹ: മൂന്നാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 42ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. 36 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അര്‍ജന്റീന ഇന്ന് മൂന്നാമത്തെ ലോകകിരീടം നേടുന്നത്. അർജന്റീനക്കും മെസിയുടെ ആരാധക ലോകത്തിനും എക്കാലവും ഹൃദ്യമായി ഓർക്കാവുന്ന ഗംഭീര വിടപറയൽ നൽകിയാണ് ലയണൽ മെസിയുടെ മടക്കം.

മെസിയുടെ പടയോട്ടം കൊണ്ട് സമ്പന്നമായ ലോക കപ്പ് കലാശപ്പോരാട്ടം പക്ഷെ, ഷൂട്ടൗട്ടിലേക്ക് നീണ്ടാണ് അവസാനിച്ചത്. നിശ്‌ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 33ന് സമനില നേടിയതോടെയാണ് മൽസരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ വീഴ്‌ത്തിയപ്പോൾ അക്ഷരാർഥത്തിൽ മെസിയുടെ ആരാധകലോകം വിജയത്തിന്റെ കൊടുമുടികയറിയ ആഘോഷത്തിലായിരുന്നു.

കളിയുടെ ആദ്യപകുതിയിൽ അതിശക്‌തമായ പ്രതിരോധവും കടന്നുകയറ്റവും നടത്തിയ അർജന്റീന രണ്ടു ഗോളുകളിലൂടെയാണ് ഫ്രാസിനെ തീ തീറ്റിച്ചത്. പക്ഷെ, രണ്ടാം പകുതിയിൽ രണ്ടു മിനിറ്റിനിടെ ഇരട്ടഗോളുകൾ അർജന്റീനക്ക് നൽകി ഫ്രാൻസിന്റെ കിലിയൻ എംബപെ പകരം വീട്ടുന്നത് കാണുമ്പോൾ മെസിയുടെ ആരാധക ലോകം തകർന്നുപോയി. ഇതിൽ ആദ്യ ഗോൾ പെനൽറ്റിയിൽ നിന്നായിരുന്നു.

കളിസമയത്ത് ഇരു ടീമുകൾക്കും വിജയഗോൾ നേടാനാകാതെ പോയതോടെ മൽസരം എക്‌സ്‌ട്രാ ടൈമിലേക്കു നീണ്ടു. രണ്ടു ഗോളുകളുമായി സമാസമം നിന്ന ടീമുകൾ പക്ഷെ, അധികം ലഭിച്ച സമയത്തും ഓരോ ഗോളുകൾ വീതം നേടി വീണ്ടും സമനിലയിൽ എത്തിയതോടെ കാണികൾ വല്ലാത്തൊരു മനസികാവസ്‌ഥയിലാണ് ഏത്തിയത്. പിന്നീട് ലഭിച്ച ഷൂട്ടൗട്ടിലാണ് ഫ്രാന്‍സിനെ 42ന് അർജന്റീന തകര്‍ത്തത്.

lionel messi with qatar world cup 2022
കിരീടവുമായി മെസിയും പടയും (കടപ്പാട് @ FIFA World Cup Twitter)

ഖത്തർ ലോകകപ്പിലെ ഗോൾവേട്ടക്കാരിൽ ലയണൽ മെസിയെ മറികടന്ന് എട്ടു ഗോളുമായി എംബപെയാണ് ഒന്നാമത് എത്തിയത്. ഇതോടെ, ചരിത്രത്തിൽ ആദ്യമായി ഒരു അറബ് രാജ്യം ആതിഥ്യമരുളിയ ഫുട്‌ബോൾ ലോകകപ്പിന് തിരശീല വീണു. ഖത്തറിലെ കിരീട വിജയത്തോടെ അർജന്റീനക്ക് സമ്മാനത്തുകയായി 347 കോടി രൂപയും രണ്ടാം സ്‌ഥാനക്കാരായ ഫ്രാൻസിന് 248 കോടി രൂപയും ലഭിക്കും.

Mbappe scores the second goal for France
ഫ്രാൻസിനായി രണ്ടാം ഗോൾ നേടുന്ന എംബപെ (കടപ്പാട് @ FIFA World Cup Twitter)

ഖത്തറിലെ ലുസെയ്ൽ സ്‌റ്റേഡിയത്തിലെ ഓരോ ഇഞ്ചിലും ആവേശം നുരഞ്ഞുപൊന്തിയ കലാശ പോരാട്ടത്തിലൂടെ സമ്മാനിച്ച വിജയത്തിലാണ് തന്റെ രണ്ട് പതിറ്റാണ്ടു നീണ്ട രാജ്യാന്തര കരിയറില്‍ നിന്ന്, അവസാന ലോകകപ്പ് ഫുട്‍ബോൾ ജീവിതത്തിന് മെസി ഇന്ന് വിടപറഞ്ഞത്. ഇനി, മെസിയില്ലാത്ത ലോകകപ്പാണ് 2026ലേത്.

lionel messi with qatar world cup 2022
(കടപ്പാട് @ FIFA World Cup Twitter)

1978, 1986ലുമാണ് ഇതിന് മുൻപ് അർജന്റീന ലോകകപ്പ് കിരീടം നേടിയത്. 2026 ലെ ലോകകപ്പിന് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾ ചേർന്ന് അതിഥ്യമരുളും. രാജ്യാന്തര ഫുട്‌ബോൾ സംഘടനയായ ഫിഫയിൽ അംഗങ്ങളായ രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു അന്താരാഷ്‌ട്ര ഫുട്ബോൾ മൽസരമാണ് ഫിഫ ലോകകപ്പ് ഫുട്ബോൾ അഥവാ ലോകകപ്പ്‌ ഫുട്ബോൾ. 1930 മുതൽ എല്ലാ നാല് വർഷങ്ങൾ കൂടുമ്പോഴും ലോകകപ്പ് നടക്കും.

2018 വരെ വിജയ കിരീടം നേടിയവർ

ക്രമം വർഷം ജേതാവ്
1 1930 ഉറുഗ്വെ
2 1934 ഇറ്റലി
3 1938 ഇറ്റലി
4 1950 ഉറുഗ്വെ
5 1954 വെസ്‌റ്റ് ജർമ്മനി
6 1958 ബ്രസീൽ
7 1962 ബ്രസീൽ
8 1966 ഇംഗ്ലണ്ട്
9 1970 ബ്രസീൽ
10 1974 വെസ്‌റ്റ് ജർമ്മനി
11 1978 അർജന്റീന
12 1982 ഇറ്റലി
13 1986 അർജന്റീന
14 1990 വെസ്‌റ്റ് ജർമ്മനി
15 1994 ബ്രസീൽ
16 1998 ഫ്രാൻസ്
17 2002 ബ്രസീൽ
18 2006 ഇറ്റലി
19 2010 സ്‌പെയിൻ
20 2014 ജർമ്മനി
21 2018 ഫ്രാൻസ്

Most Read: ‘പത്താൻ’ ഹിന്ദുമതത്തിന് എതിരെ; സിനിമക്കെതിരെ കേസെടുത്ത് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE