സരിതക്ക് തിരിച്ചടി; രഹസ്യമൊഴി പൊതുരേഖയല്ലെന്ന് ഹൈക്കോടതി

By News Bureau, Malabar News
Backlash for Sarita; High Court held that secret statement is not a public record

കൊച്ചി: സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത സമര്‍പ്പിച്ച ഹര്‍ജി ജില്ലാ മജിസ്‌ട്രേറ്റ്‌ കോടതി തള്ളിയിതിനെ തുടർന്ന് ഹൈക്കോടതിയിൽ എത്തിയ സരിതക്കാണ് തിരിച്ചടി നേരിട്ടത്.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി സരിത എസ് നായര്‍ക്ക് നല്‍കാനാവില്ലെന്നും രഹസ്യമൊഴി പൊതുരേഖയല്ലെന്നുമാണ് ഹൈക്കോടതി പറഞ്ഞത്.

സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെടാന്‍ സരിതക്ക് എന്തവകാശമെന്ന് നേരെത്തെ കോടതി ചോദിച്ചിരുന്നു. കേസുമായി ബന്ധമില്ലാത്ത ആള്‍ക്കെങ്ങനെ രഹസ്യമൊഴിപ്പകര്‍പ്പ് ആവശ്യപ്പെടാനാകുമെന്നും ചോദ്യം ഉയര്‍ന്നിരുന്നു. ഇന്നാണ് ഹരജിയിൽ അന്തിമവിധി ഹൈക്കോടതി നടത്തിയത്.

രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത സമര്‍പ്പിച്ച ഹരജി എറണാകുളം ജില്ലാ മജിസ്‌ട്രേറ്റ്‌ കോടതിയും നേരെത്തെ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്. തന്നെ സംബന്ധിച്ച ചില പരാമര്‍ശങ്ങള്‍ മൊഴിയില്‍ ഉള്ളതിനാല്‍ പകര്‍പ്പ് വേണമെന്നാണ് ആവശ്യം. എന്നാല്‍ രഹസ്യമൊഴി പൊതുരേഖയാക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഹര്‍ജി പരിഗണിച്ച കോടതിയുടെ നിരീക്ഷണം. ഹര്‍ജിയില്‍ എതിര്‍ കക്ഷികളുടെ നിലപാടും കോടതി തേടി. രഹസ്യമൊഴി പൊതുരേഖയല്ലെന്ന് വ്യക്‌തമാക്കിയായിരുന്നു കീഴ് കോടതിയും ഹര്‍ജി തള്ളിയത്.

Most Read: ലോകത്തെ ഏറ്റവും വലിയ ആമ്പൽ ചെടി; 100 വർഷത്തിനിടെ ആദ്യ കണ്ടെത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE