ബംഗാൾ തിരഞ്ഞെടുപ്പ്; മമതാ ബാനർജി ഇന്ന് നന്ദിഗ്രാമിൽ

By Trainee Reporter, Malabar News
Mamata-Banarjee

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് നന്ദിഗ്രാമിൽ പ്രചാരണം ആരംഭിക്കും. സ്‌ഥാനാർഥിയായ ശേഷം ആദ്യമായാണ് മമത നന്ദിഗ്രാമിൽ സന്ദർശനം നടത്തുന്നത്. ഇവിടത്തെ പ്രചാരണങ്ങളുടെ ചുമതല നേരത്തെ തന്നെ 2 മന്ത്രിമാർക്ക് നൽകിയിരുന്നു. മമത ബാനർജി നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. 12ന് തൃണമൂലിന്റെ പ്രകടന പത്രിക പുറത്തിറക്കും.

തിരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തി നിൽക്കുമ്പോഴും തൃണമൂൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് എത്തുന്ന എംഎൽഎമാരുടെ എണ്ണം വർധിക്കുകയാണ്. തൃണമൂൽ കോൺഗ്രസിൽ നിന്ന് 5 നേതാക്കൾ കൂടി ബിജെപിയിലേക്ക് എത്തി. 4 സിറ്റിങ് എംഎൽഎമാരും 1 സ്‌ഥാനാർഥിയുമാണ് ബിജെപി അംഗത്വം എടുത്തത്. സരള മുർമുവാണ് ബിജെപിയിൽ ചേർന്ന സ്‌ഥാനാർഥി. സിങ്കൂർ സമരത്തിന് നേതൃത്വം നൽകിയ രബീന്ദ്രനാഥ്‌ ഭട്ടാചാര്യയും ബിജെപി അംഗത്വം എടുത്തിരുന്നു.

Read also: രാമക്ഷേത്ര നിർമാണത്തിന് സംഭാവനയില്ല; അധ്യാപകനെ പുറത്താക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE