ധാർമികത ഉണ്ടെങ്കിൽ ജലീലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം; കെമാൽ പാഷ

By Desk Reporter, Malabar News
Granting bail to PC George is an act that uplifts the dignity of the judiciary; Justice Kemal Pasha
Ajwa Travels

കൊച്ചി: ബന്ധു നിയമന വിവാദത്തിൽ ലോകായുക്‌ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മന്ത്രി കെടി ജലീലിന് എതിരെ രൂക്ഷ വിമർശനവുമായി റിട്ട. ജസ്‌റ്റിസ്‌ കെമാൽ പാഷ. ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്തി പിണറായി വിജയൻ ജലീലിന്റെ രാജി ആവശ്യപ്പെടുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ലോകായുക്‌ത വിധി ചോദ്യം ചെയ്‌ത്‌ ഹൈക്കോടതിയിൽ റിട്ട് ഹരജി സമർപ്പിക്കാൻ ജലീലിനും സർക്കാരിനും കഴിയുമെന്നും അദ്ദേഹം സ്വകാര്യ വാർത്താ മദ്ധ്യമത്തോട് പറഞ്ഞു.

ബന്ധുനിയമന ആരോപണത്തില്‍ ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്‌ത ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ആരോപണം പൂര്‍ണമായും സത്യമാണ്. ജലീൽ സ്വജനപക്ഷപാതം കാണിച്ചു. അദ്ദേഹത്തിന് മന്ത്രി സ്‌ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്‌തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബന്ധുവായ കെടി അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് വിവാദമായത്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്‌ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്‌തു എന്നായിരുന്നു ആരോപണം.

വികെ മുഹമ്മദ് ഷാഫി എന്ന ആളാണ് ജലീലിന് എതിരെ പരാതി നല്‍കിയിരുന്നത്. പരാതിയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും സത്യമാണെന്ന് ലോകായുക്‌ത കണ്ടെത്തി. സത്യപ്രതിജ്‌ഞാ ലംഘനം നടത്തി സ്വജനപക്ഷപാതം കാണിച്ച ജലീൽ മന്ത്രി സ്‌ഥാനത്ത് തുടരാന്‍ പാടില്ലെന്നും സ്‌ഥാനത്തു നിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്‌ത ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read:  ലോകായുക്‌ത വിധി; നിയമപരമായി നേരിടുമെന്ന് സിപിഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE