വാനനിരീക്ഷണ സൗകര്യത്തോടെ കോര്‍ണിഷ് മസ്‌ജിദ്‌; സമര്‍പ്പണ സമ്മേളനം മാർച്ച് 25 മുതല്‍

By Malabar Desk, Malabar News
Corniche masjid with Space observation facility
പുനര്‍നിര്‍മാണം പൂര്‍ത്തിയായ കോര്‍ണിഷ് മുഹ്‌യിദ്ധീൻ മസ്‌ജിദ്
Ajwa Travels

കോഴിക്കോട്: കടലുണ്ടി ബീച്ച് റോഡില്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയായ കോര്‍ണിഷ് മുഹ്‌യിദ്ധീൻ മസ്‌ജിദിന്റെ സമര്‍പ്പണ സമ്മേളനം വിവിധ പരിപാടികളോടെ മാർച്ച് 25 മുതല്‍ 28വരെ നടക്കുമെന്ന് വാർത്താ സമ്മേളനത്തിൽ അധികൃതർ വ്യക്‌തമാക്കി.

വാന നിരീക്ഷണത്തിനും കടല്‍ സൗന്ദര്യം ആസ്വദിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുള്ള കോര്‍ണിഷ് മസ്‌ജിദ് സമർപ്പണ സമ്മേളനത്തിന്, മാര്‍ച്ച് 25ന് വെള്ളിയാഴ്‌ച വൈകുന്നേരം കടലുണ്ടി സാദാത്തുക്കള്‍ മഖാം സിയാറത്തോടെയാണ് തുടക്കം കുറിക്കുക.

യാത്രക്കാര്‍ക്കും ബേപ്പൂര്‍, ചാലിയം, കടലുണ്ടി, കോഴിക്കോട് ടൂറിസ്‌റ്റ്‌ കേന്ദ്രങ്ങളിലെത്തുന്നവര്‍ക്കും ഉപകാരപ്പെടുന്ന രീതിയിലാണ് മസ്‌ജിദിന്റെ ഘടന. യാത്രക്കാരായ സ്‌ത്രീകൾക്ക് നിസ്‌കാരം, പ്രാഥമികാവശ്യങ്ങള്‍ തുടങ്ങിയവ നിർവഹിക്കാൻ മുസ്വല്ലനിസാഅ് നിര്‍മാണവും പൂര്‍ത്തിയായി.

പള്ളിയോടനുബന്ധിച്ച് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഓഡിറ്റോറിയവും നിർമിച്ചിട്ടുണ്ട്‌. സന്ദര്‍ശനത്തിനെത്തുന്ന അതിഥികള്‍ക്ക് വിശ്രമിക്കാന്‍ ഗസ്‌റ്റ്‌ റൂമുകളും സജ്‌ജീകരിച്ചിട്ടുണ്ട്. പളളിക്ക് മുകളില്‍ വാന നിരീക്ഷണത്തിനും കടല്‍ സൗന്ദര്യം ആസ്വദിക്കാനുള്ള സംവിധാനങ്ങളും ഒരുക്കുന്നുവെന്നത് ഇതര പള്ളികളില്‍ നിന്നും കോര്‍ണിഷ് മസ്‌ജിദിനെ വേറിട്ട് നിര്‍ത്തുന്നു.

Kadalundi Corniche Masjid Inauguration
കോര്‍ണിഷ് മസ്‌ജിദ്‌

കാര്യപരിപാടികളുടെ വിശദാംശങ്ങൾ

ചടങ്ങിൽ വൈകിട്ട് 4.30ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇസ്‌മാഈൽ അല്‍ബുഖാരി പതാക ഉയര്‍ത്തും. വൈകുന്നേരം 7ന് ഹജ്‌ജ്, വഖഫ് മന്ത്രി വി അബ്‌ദുറഹ്‌മാൻ സമ്മേളനം ഉൽഘാടനം ചെയ്യുന്ന ചടങ്ങിന് മഅ്ദിന്‍ അക്കാദമി ചെയര്‍മാനും ഖാളിയുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി അധ്യക്ഷത നിർവഹിക്കും. ഹജ്‌ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. പിഅബ്‌ദുൽ ഹമീദ് എംഎല്‍എ മുഖ്യാതിഥിയാകും.

Corniche masjid _ AP Aboobacker Musliyar and Khaleel Bukhari

ശനിയാഴ്‌ച വൈകുന്നേരം 6.30ന് മതസൗഹാര്‍ദ്ദ സമ്മേളനം നടക്കും. എംകെ രാഘവന്‍ എം പി ഉൽഘാടനം നിർവഹിക്കുന്ന ചടങ്ങിൽ എപി അബ്‌ദുൽ കരീം ഹാജി ചാലിയം അധ്യക്ഷത വഹിക്കും. സാഹിത്യകാരന്‍ പി സുരേന്ദ്രന്‍, ഫാദര്‍ തോമസ്, എം സുരേന്ദ്രനാഥ്, ബാലകൃഷ്‌ണൻ മാസ്‌റ്റർ എന്നിവര്‍ പ്രസംഗിക്കും.

8.30ന് നടക്കുന്ന ആസ്വാദന സദസിന് ശുക്കൂര്‍ ഇര്‍ഫാനി ചെമ്പരിക്ക, റഊഫ് അസ്ഹരി ആക്കോട്, ഹാഫിള് നഈം അദനി, ഹാഫിള് മുബശിര്‍ പെരിന്താറ്റിരി, റാഫി ഹസ്രത്ത് കുന്നംകുളം, നാസിഫ് കോഴിക്കോട് എന്നിവര്‍ നേതൃത്വം നല്‍കും. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ സമാപന പ്രാർഥന നിർവഹിക്കും.

Corniche masjid _P Surendran
പി സുരേന്ദ്രൻ

മാര്‍ച്ച് 27ന് ഞായറാഴ്‌ച രാവിലെ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ നടക്കും. ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്‌ദുൽ ജലീല്‍ സ്ഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ പ്രഭാഷണം നിർവഹിക്കും. രാവിലെ 8ന് നടക്കുന്ന പൈതൃക സമ്മേളനം കേരള പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്യും. എസ്‌വൈഎസ്‍ സംസ്‌ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് അസഖാഫി അധ്യക്ഷത വഹിക്കും. ചരിത്രകാരന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, സൂര്യ അബ്‌ദുൽ ഗഫൂര്‍ ഹാജി, നിയാസ് പുളിക്കലകത്ത്, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, ഡോ. ഹനീഫ എന്നിവര്‍ പ്രസംഗിക്കും.

മാര്‍ച്ച് 28ന് രാവിലെ 9ന് കോര്‍ണിഷ് ഓഡിറ്റോറിയം ഉൽഘാടനം കേരള തുറുമുഖം വകുപ്പ് മന്ത്രി അഹമദ് ദേവര്‍കോവില്‍ നിർവഹിക്കും. വൈകുന്നേരം 6ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാർ കോര്‍ണിഷ് മസ്‌ജിദ്‌ നാടിന് സമര്‍പ്പിക്കും.

Corniche masjid _Ahammad Devarkovil
മന്ത്രി അഹമ്മദ് ദേവർകോവിൽ

സമസ്‌ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്‌ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാർഥന നിർവഹിക്കും. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി സന്ദേശ പ്രഭാഷണവും പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി മുഖ്യപ്രഭാഷണവും നിർവഹിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‍ലിയാർ, കോടോമ്പുഴ ബാവ മുസ്‍ലിയാർ, പൊൻമള മൊയിതീൻകുട്ടി ബാഖവി, പകര മുഹമ്മദ് അഹ്സനി, പ്രൊഫ. എകെ അബ്‌ദുൽ ഹമീദ് എന്നിവര്‍ പ്രസംഗിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കോര്‍ണിഷ് മസ്‌ജിദ്‌ പ്രസിഡണ്ട് കൂടിയായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, കോര്‍ണിഷ് മസ്‌ജിദ്‌ ജനറൽ സെക്രട്ടറി അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, സ്വാഗത സംഘം കണ്‍വീനര്‍മാരായ എന്‍ അലി ഹാജി, പി ബഷീര്‍ ഹാജി എന്നിവരും പങ്കെടുത്തു.

Most Read: ശ്രീലങ്കയിൽ ഇന്ധനക്ഷാമം രൂക്ഷം; പമ്പുകളിൽ പട്ടാള സുരക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE