കോവിഡ്; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം

By News Bureau, Malabar News

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗമാണ് തീരുമാനം എടുക്കുക.

വൈറസ് വ്യാപനം കണക്കിലെടുത്ത് കോളേജുകൾ അടച്ചിട്ടേക്കും. പൊതു സ്‌ഥലങ്ങളിൽ ആൾക്കൂട്ടം പരമാവധി കുറക്കാനുള്ള നടപടികൾ വന്നേക്കും. വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കുവാനും സാധ്യതയുണ്ട്. വാരാന്ത്യ നിയന്ത്രണവും രാത്രി കർഫ്യൂവും പരിഗണനയിലുണ്ട്.

സംസ്‌ഥാനത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം. എന്നാൽ നിയന്ത്രണം കടുപ്പിക്കുമ്പോഴും സമ്പൂർണ അടച്ചു പൂട്ടൽ ഉണ്ടാകില്ലെന്നാണ് വ്യക്‌തമാകുന്നത്.

കഴിഞ്ഞ ദിവസം 34199 പേര്‍ക്കാണ് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്.

വരാനിരിക്കുന്നത് ഒമൈക്രോൺ സാമൂഹിക വ്യാപനത്തിന്റെ പ്രതിഫലനമാണെന്നാണ് ആരോ​ഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ്. രോ​ഗികളുടെ എണ്ണം കൂടുന്നതോടൊപ്പം ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം കൂടുമെന്നതും ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്.

Most Read: കോവിഡ്; ബ്ളാസ്‌റ്റേഴ്‌സ്- മോഹൻബഗാൻ മൽസരം മാറ്റി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE