കോവിഡ് സുരക്ഷാ വീഴ്‌ച; ദുബൈയിൽ 17 കടകൾക്ക് പിഴ

By Desk Reporter, Malabar News
Dubai_Oct-02
Representational Image
Ajwa Travels

ദുബൈ: ദുബൈയിൽ കോവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്ത 17 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 15 സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. ദുബൈ എക്കണോമിയാണ് സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.

അൽ മുറാഖബത്ത്, അൽ ദാഗയ, അൽ റാസ് എന്നിവിടങ്ങളിലെ റീട്ടെയിൽ, വ്യാപാരം, കസ്‌റ്റമർ സർവ്വീസ്, വസ്‌ത്ര വ്യാപാര സ്ഥാപനങ്ങൾ, പെർഫ്യൂം ഷോപ്പുകൾ, ഫാർമസി, പലചരക്ക് കടകൾ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളിലാണ് നിയമലംഘനം കണ്ടെത്തിയത്. ജീവനക്കാർ മാസ്‌ക് ധരിക്കുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായതോടെ വാണിജ്യ സ്ഥാപനങ്ങൾക്ക് ദുബൈ എക്കണോമി പിഴ ചുമത്തുകയായിരുന്നു. 663 സ്ഥാപനങ്ങൾ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും കണ്ടെത്തി.

National News:  രാജ്യത്ത് കഴിഞ്ഞവര്‍ഷം കാണാതായ സ്‍ത്രീകള്‍ 2,48,397; കുട്ടികള്‍ 73,13

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE