തിരുവനന്തപുരം: ടിഎന്‍ പ്രതാപന്‍ എംപിക്കെതിരെ അപവാദപ്രചാരണം നടത്തിയെന്ന കേസില്‍ മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും എംപി നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ തൃശൂര്‍ വെസ്‌റ്റ് പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം നടത്തിയത്.
എംപിയെ മനഃപൂർവം അപകീര്‍ത്തിപ്പെടുത്തി എന്ന കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. നവംബറില്‍ ഷാര്‍ജയില്‍ നടന്ന പരിപാടികള്‍ക്ക് ശേഷം പങ്കെടുത്ത വിരുന്നിനിടെയുള്ള ചിത്രങ്ങള്‍ ദുരുപയോഗം ചെയ്‌ത് സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപെടുത്തി എന്നാണ് ടിഎന്‍ പ്രതാപന്‍ നല്‍കിയ പരാതി. തന്നെ ഭീഷണിപെടുത്താന്‍ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ മാദ്ധ്യമം ദൃശ്യങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നും എംപി പരാതി പറഞ്ഞിരുന്നു.
Most Read: വിഷു, ഈസ്‌റ്റർ, റംസാൻ ഫെയറുകൾ ഏപ്രിൽ 11 മുതൽ; മന്ത്രി ജിആർ അനിൽ