ഫിറോസ് കുന്നംപറമ്പിലിനെ എതിരാളിയായി കാണുന്നില്ല; കെടി ജലീൽ

By Desk Reporter, Malabar News
KT-Jaleel at ED Office

മലപ്പുറം: ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ ഒരു എതിരാളിയായി കാണുന്നില്ലെന്ന് മന്ത്രിയും എൽഡിഎഫ് സ്‌ഥാനാർഥിയുമായ കെടി ജലീൽ. ജീവകാരുണ്യ പ്രവർത്തനം ബ്രാൻഡ് ചെയ്യപ്പെടേണ്ട ഒന്നല്ലെന്നും അദ്ദേഹം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഓരോ പൊതുപ്രവർത്തകനും കാലങ്ങളായി ജീവകാരുണ്യ പ്രവർത്തനം ചെയ്‌തുവരുന്നുണ്ട്. തങ്ങളുടെ കൂടെ നിൽക്കുന്നത് ആരാണെന്നും നാടിന് വേണ്ടി ഗുണകരമായ കാര്യങ്ങൾ ചെയ്യുന്നത് ആരാണെന്നും ജനങ്ങൾക്ക് അറിയാം. തവനൂരിലെ ജനങ്ങൾക്ക് തന്നെ നന്നായി അറിയാമെന്നും ജലീൽ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച മുന്നേറ്റം നടത്തും. ഇത്തവണ മൽസരിക്കാൻ താൽപര്യം ഇല്ലായിരുന്നു. പാർട്ടിയുടെ നിർബന്ധപ്രകാരമാണ് മൽസരിക്കാൻ തീരുമാനിച്ചത് എന്നും ജലീൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ട് തവണയും തവനൂരിൽ നിന്ന് മൽസരിച്ചു വിജയിച്ചതിന്റെ ആത്‌മവിശ്വാസത്തിലാണ് ജലീൽ ഇത്തവണയും കളത്തിൽ ഇറങ്ങുന്നത്. 2011ല്‍ 6854ഉം 2016ല്‍ 17064ഉം ആയിരുന്നു ജലീലിന്റെ ഭൂരിപക്ഷം.

Also Read:  കെ സുധാകരന്റെ വിമർശനങ്ങൾക്ക് മറുപടിയില്ല; കെസി വേണുഗോപാൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE