യുഡിഎഫിന്റെ പൊന്നാപുരം കോട്ട തകര്‍ക്കും; ഇപി ജയരാജൻ

By Syndicated , Malabar News
e.p_jayarajan
Ajwa Travels

കൊച്ചി: യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണ് തൃക്കാക്കരയെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്‌താവനയിൽ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. യുഡിഎഫിന്റെ പൊന്നാപുരം കോട്ട ഇടിച്ചുതകര്‍ക്കുമെന്നും അത് തലയില്‍ വീഴാതെ ചെന്നിത്തല സൂക്ഷിക്കണമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

തൃക്കാക്കരയില്‍ എല്‍ഡിഎഫിന്റേത് മികച്ച സ്‌ഥാനാർഥി ആയിരിക്കും. കേരളം വികസന കുതിപ്പിലാണ്. എല്‍ഡിഎഫ് സീറ്റ് മൂന്നക്കം കടക്കും. സഹതാപത്തെ മാത്രം ആശ്രയിച്ച് മൽസരിക്കുന്നവരോട് ഒന്നും പറയാനില്ല. എല്‍ഡിഎഫ് വികസനത്തിന്റെ രാഷ്‌ട്രീയം പറഞ്ഞാണ് തിരഞ്ഞെടുപ്പിനെ നേരിടുക. ഐശ്വര്യ സമൃദ്ധമായ കേരളം സൃഷ്‌ടിക്കലാണ് ഇടതുപക്ഷത്തിന്റെ ചുമതലയെന്നും ഇപി ജയരാജൻ പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുമതല ഇപി ജയരാജനാണ്.

അതേസമയം; തൃക്കാക്കരയിൽ കോൺഗ്രസ് സ്‌ഥാനാർഥിയായി അന്തരിച്ച എംഎൽഎ പിടി തോമസിന്റെ ഭാര്യ ഉമ തോമസിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേർന്ന നേതൃയോ​ഗത്തിലാണ് തീരുമാനം. ഉമയുടെ പേര് ഹൈക്കമാൻഡിന്റെ അന്തിമ അംഗീകാരത്തിനായി കൈമാറി. ഡെൽഹിയിൽ നിന്നായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

Read also: തൃക്കാക്കര; ഉമ തോമസ് കോൺ​ഗ്രസ് സ്‌ഥാനാർഥി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE