തിരുവനന്തപുരം: എൻഡോസൾഫാൻ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചു. എൻഡോസൾഫാൻ ഇരകൾക്ക് നഷ്‌ട പരിഹാരം നൽകാത്തത് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.
എന്നാൽ സ്‌പീക്കർ അനുമതി വിഷയത്തിൽ നിഷേധിക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെ ചോദ്യത്തിന്, പുനരധിവാസ, ആശ്വാസ നടപടികളിൽ വിട്ടുവീഴ്‌ചയില്ലെന്ന് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി മറുപടി നൽകി. കണക്കുകൾ നിരത്തിയാണ് മന്ത്രി മറുപടി പറഞ്ഞത്. മന്ത്രിയുടെ മറുപടിയിലാണ് സ്‌പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.
എന്നാൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാത്തത് ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സമരം ചെയ്യുന്നവരുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
എൻഡോസൾഫാൻ ഇരകളോട് സർക്കാർ മനുഷ്യത്വപരമായ നടപടി സ്വീകരിക്കണം. വിഷയത്തിൽ സർക്കാർ അനങ്ങാപ്പാറ നയം വെടിയണം. ഇരകളെ സഹായിക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോയോന്ന് സംശയിക്കണമെന്നും വിഡീ സതീശൻ കൂട്ടിച്ചേർത്തു.
National News: അവൾ ഇന്ദിരയുടെ കൊച്ചുമകൾ; ശബ്‌ദത്തിനും കണ്ണുകൾക്കും ആ മൂർച്ച ഉണ്ടാവും; ശിവസേന