പ്രശസ്‌ത ഗ്രീക്ക് സംഗീത സംവിധായകൻ മിക്കിസ് തിയോദൊറാക്കിസ് അന്തരിച്ചു

By News Desk, Malabar News
Ajwa Travels

ന്യൂയോർക്ക്: ലോകപ്രശസ്‌ത ഗ്രീക്ക് സംഗീതസംവിധായകനും ഗാനരചയിതാവുമായ മിക്കിസ് തിയോദൊറാക്കിസ് അന്തരിച്ചു. 96 വയസായിരുന്നു. ഹൃദയസ്‌തംഭനത്തെ തുടർന്ന് വ്യാഴാഴ്‌ചയായിരുന്നു അന്ത്യം.

ആയിരത്തിലധികം ഗാനങ്ങൾ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. ഇവയിൽ പലതും ലോകപ്രശസ്‌തങ്ങളാണ്. ചലച്ചിത്രങ്ങൾക്ക് നൽകിയ ടൈറ്റിൽ സ്‌കോറുകളുടെ പേരിൽ ആഗോളതലത്തിൽ ആരാധകവൃന്ദത്തെ നേടിയ അപൂർവം സംഗീതസംവിധായകരിൽ ഒരാളാണ് മിക്കിസ്. സോർബ ദ ഗ്രീക്ക് (1964), സെഡ് (1969), സെർപികോ (1973) എന്നീ ചിത്രങ്ങൾക്ക് നൽകിയ സംഗീതം ഇദ്ദേഹത്തിന്റെ മാസ്‌റ്റർ പീസായാണ് അറിയപ്പെടുന്നത്. ഗ്രീക്കിന്റെ സംഗീതമേഖലക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്‌തി കൂടിയാണ് മിക്കിസ് തിയോദൊറാക്കിസ്.

ദീർഘകാലം ഇടതുപക്ഷ രാഷ്‌ട്രീയ പ്രവർത്തകനായിരുന്നു. 1981 മുതൽ 1993 വരെ പാർലമെന്റ് അംഗമായി. ഇദ്ദേഹത്തിനോടുള്ള ആദരസൂചകമായി ഗ്രീക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഗ്രീസിന്റെ ആത്‌മാവിൽ നിന്ന് ഒരുഭാഗം അടർന്നു പോയിരിക്കുന്നു’ എന്നായിരുന്നു മിക്കിസ് തിയോദൊറാക്കിസിന്റെ മരണത്തിൽ സാംസ്‌കാരിക മന്ത്രി ലിനോ മെൻഡോണിയുടെ പ്രതികരണം.

Also Read: പശുവിന്റെ പാല്‍ സൂര്യ രശ്‌മികള്‍ക്ക് ശക്‌തി പകരുന്നു; അലഹബാദ് ഹൈക്കോടതി ജഡ്ജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE