സ്വർണവില വീണ്ടും ഇടിഞ്ഞു; പവന് 1600 രൂപ കുറഞ്ഞു

By Desk Reporter, Malabar News
Gold price_2020 Aug 12
Representational Image
Ajwa Travels

കൊച്ചി: സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ്. ഇന്ന് ഒറ്റയടിക്ക് പവന് 1600 രൂപയാണ് താഴ്ന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 39200 രൂപയിലെത്തി. 4,900 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു.
വില കുത്തനെ ഉയർന്നതിനെതുടർന്ന് വൻതോതിൽ ലാഭമെടുപ്പുനടന്നതും ഡോളർ ശക്തിയാർജ്ജിക്കുന്നതുമാണ് സ്വർണവിലക്ക് തിരിച്ചടിയായത്. ഇന്നലെ 100 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വില ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,872.61 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നു. ദേശീയ വിപണിയിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,500 രൂപകുറഞ്ഞ് 50,441ൽ എത്തി.

(This is a demo news content for testing purposes)

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE