കൊച്ചി: സംസ്‌ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും സ്വർണ വിലയിൽ ഇടിവ്. വെള്ളിയാഴ്‌ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു. ഗ്രാമിന് 4,475 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 35,000 രൂപയും.
ഇന്നലെ, പവന് 320 രൂപ കുറഞ്ഞ് വില 35,480 രൂപയിൽ എത്തിയിരുന്നു. ഗ്രാമിന് 4,435 രൂപയായിരുന്നു നിരക്ക്. അന്താരാഷ്‌ട്ര സ്വർണവിലയിലും കുറവ് രേഖപ്പെടുത്തി. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,795 ഡോളറാണ് നിലവിലെ നിരക്ക്.
2020 ജൂൺ 20ന് 35,400ൽ എത്തിയ സ്വർണവില പിന്നീട് തുടർച്ചയായി താഴോട്ട് പതിക്കുക ആയിരുന്നു. അതിനിടെ ഓഗസ്‌റ്റിൽ 42,000 നിലവാരത്തിലേക്ക് ഉയർന്നെങ്കിലും തുടർന്നുള്ള മാസങ്ങളിൽ വിലയിൽ വലിയ ചാഞ്ചാട്ടമാണുണ്ടായത്.
Also Read: റിലീസ് ചെയ്‌ത് രണ്ടാം വാരം തന്നെ ഒടിടിയിൽ; ‘വാങ്ക്’ ഇനി നീസ്ട്രീമിൽ കാണാം