ഇന്ത്യന്‍ നീന്തല്‍ താരം ആരതി സാഹക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍

By Staff Reporter, Malabar News
technology image_malabar news
Arati Saha
Ajwa Travels

ഇന്ത്യന്‍ നീന്തല്‍ താരം ആരതി സാഹക്ക് ആദരവുമായി ഗൂഗിള്‍. താരത്തിന്റെ 80ാം ജന്മദിനത്തില്‍ ഗൂഗിള്‍ ഡൂഡില്‍ ഒരുക്കിയതോടെ ഇന്ത്യന്‍ നീന്തല്‍ താരത്തെ ലോകം വീണ്ടും സ്‌മരിക്കുകയാണ്. ഇന്ത്യക്കാരിയായ ഈ ദീര്‍ഘദൂര നീന്തല്‍ താരം ഇംഗ്ലീഷ് ചാനല്‍ നീന്തികടന്ന ഏഷ്യയിലെ തന്നെ ആദ്യ വനിത കൂടിയാണ്.

1959ലാണ് ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന് ആരതി റെക്കോര്‍ഡ് കുറിച്ചത്. തന്റെ രണ്ടാം ശ്രമത്തില്‍ ആയിരുന്നു ആരതി ഈ നേട്ടം കൊയ്‌തത്. 16 മണിക്കൂര്‍ കൊണ്ടാണ് ഇവര്‍ 67.5 കിലോമീറ്റര്‍ നീന്തിക്കയറിയത്. ഈ നേട്ടത്തോടെ ഇന്ത്യയില്‍ പത്മമശ്രീ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത കായിക താരവുമായി ആരതി സാഹ.

Read Also: ഫാര്‍മസി, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു

1940 സെപ്റ്റംബര്‍ 24ന് കൊല്‍ക്കത്തയില്‍ ജനിച്ച ആരതി തന്റെ നാലാം വയസില്‍ തന്നെ നീന്തല്‍ ആരംഭിച്ചിരുന്നു. ചെറുപ്രായത്തില്‍ തന്നെ ആരതിയുടെ നീന്തല്‍ പ്രവീണ്യം തിരിച്ചറിഞ്ഞ പിതാവ് പാഞ്ചുഗോപാല്‍ സാഹ 1946 ല്‍ ഹഡ്‌ഖോല നീന്തല്‍ ക്ലബ്ബില്‍ ആരതിയെ ചേര്‍ത്തു. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഷൈലേന്ദ്ര സ്‌മാരക നീന്തല്‍ മത്സരത്തില്‍ 110 യാര്‍ഡ് ഫ്രീസ്‌റ്റൈല്‍ ഇനത്തില്‍ അവര്‍ വിജയം കൊയ്‌തു. അതായിരുന്നു ആരതിയുടെ നീന്തല്‍ ജീവിതത്തിന്റെ തുടക്കം.

1952 ഒളിമ്പിക്‌സില്‍ ആരതി ഇന്ത്യയെ പ്രതിനിധീകരിച്ചു. 1996-ല്‍ ആരതി സാഹയുടെ വസതിക്ക് സമീപം അവരുടെ പ്രതിമ സ്ഥാപിക്കുകയും, അതിന് മുന്നിലുള്ള 100 മീറ്റര്‍ നീളമുള്ള പാതക്ക് അവരുടെ പേര് നല്‍കുകയും ചെയ്‌തിരുന്നു. കൂടാതെ 1999 സാഹയോടുള്ള ആദരസൂചകമായി ഇന്ത്യ സ്റ്റാമ്പും പുറത്തിറക്കി. 1994 ആഗസ്റ്റ് 23നായിരുന്നു ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഈ കായിക താരം ലോകത്തോട് വിടപറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE