തിരുവനന്തപുരം: വനിതാ ഡോക്‌ടര്‍ നല്‍കിയ പീഡന പരാതിയില്‍ മലയിൻകീഴ് സിഐക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തു. മലയിൻകീഴ് സിഐ സൈജുവിന് എതിരെയാണ് കേസെടുത്തത്. വിവാഹ വാഗ്‌ദാനം നൽകി സൈജു പീഡിപ്പിച്ചു എന്നാണ് വനിതാ ഡോക്‌ടറുടെ പരാതി. പോലീസ് ഓഫിസേഴ്‌സ് റൂറൽ പ്രസിഡണ്ട് കൂടിയാണ് സൈജു. കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും.
അതേസമയം കൊച്ചിയില്‍ ഒരു ടാറ്റൂ ആര്‍ട്ടിസ്‌റ്റിന് എതിരെ കൂടി പീഡന പരാതി ഉയർന്നു. പാലരിവട്ടം ഡീപ്പ് ഇങ്ക് സ്‌ഥാപന ഉടമ കുൽദീപ് കൃഷ്‌ണക്ക് എതിരെ സഹപ്രവര്‍ത്തകയാണ് പരാതി നല്‍കിയത്. ടാറ്റൂ ചെയ്യാന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് കുല്‍ദീപ് പീഡിപ്പിച്ചെന്നാണ് മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയിലുള്ളത്. കാസർഗോഡ് സ്വദേശിയാണ് കുല്‍ദീപ്.
ഒളിവില്‍ പോയ കുല്‍ദീപിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പീഡനദൃശ്യം ഒളിക്യാമറയിൽ പകർത്തിയെന്നും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം ആവർത്തിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. 2020ൽ ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
Most Read: മന്ത്രിമാർക്ക് ലക്ഷ്യം നൽകിയിട്ടുണ്ട്, പാലിച്ചില്ലെങ്കിൽ ജനങ്ങൾക്ക് അവരെ പുറത്താക്കാം; കെജ്‌രിവാൾ