രാജസ്‌ഥാനിൽ പശുക്കടത്ത് ആരോപിച്ച് ആൾകൂട്ടം യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

By Desk Reporter, Malabar News
In Rajasthan, a young man was beaten to death by a mob for allegedly smuggling cattle
Representational Image

ജയ്‌പൂർ: രാജ്യത്ത് വീണ്ടും ആൾക്കൂട്ടക്കൊല. രാജസ്‌ഥാനിലാണ് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നത്. രാജസ്‌ഥാനിലെ ബേഗു ടൗണിന് സമീപം പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മധ്യപ്രദേശ് ആച്ചാൽപുർ സ്വദേശിയായ ബാബുലാൽ ഭിൽ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനും ക്രൂരമായ മര്‍ദ്ദനമേറ്റു.

കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് പശുക്കളുമായി വന്ന ഇവരുടെ വാഹനം തടഞ്ഞ് ആൾക്കൂട്ടം ഇരുവരെയും ക്രൂരമായി മര്‍ദ്ദിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസാണ് ഇരുവരെയും സംഭവ സ്‌ഥലത്തുനിന്നും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, മര്‍ദ്ദനത്തില്‍ ക്രൂരമായി പരിക്കേറ്റ ബാബുലാൽ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരണപ്പെട്ടു. സുഹൃത്ത് പിന്റു ഇപ്പോഴും ചികിൽസയിലാണ്.

പോലീസ് സ്‌ഥലത്ത് എത്തുമ്പോൾ അക്രമികള്‍ ബാബുലാലിനെയും സുഹൃത്തിനെയും മര്‍ദ്ദിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പോലീസിനെ കണ്ടതും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ബാബുലാലിന്റെയും സുഹൃത്തിന്റെയും മൊബൈല്‍ ഫോണുകളും മറ്റ് രേഖകളും അക്രമികള്‍ മോഷ്‌ടിച്ചതായി പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും അക്രമികളെ എല്ലാവരെയും പിടികൂടുമെന്നും ഉദയ്‌പൂർ റെയ്ഞ്ച് ഐജി സത്യവീർ സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

Most Read:  തിരഞ്ഞെടുപ്പ് തോൽവി; കേരളത്തിൽ അന്വേഷണത്തിനായി സമിതിയെ നിയോഗിച്ചിട്ടില്ലെന്ന് ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE