ഇംഗ്ളണ്ടിനെ കറക്കിവീഴ്‌ത്തി ഇന്ത്യ; രണ്ടാം ടെസ്‌റ്റിൽ കൂറ്റൻ ജയം

By Staff Reporter, Malabar News
ind-win

ചെന്നൈ: രണ്ടാം ടെസ്‌റ്റിൽ ഇംഗ്ളണ്ടിനെ കറക്കിവീഴ്‌ത്തി ഇന്ത്യ ജയം പിടിച്ചെടുത്തു. 317 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ ടെസ്‌റ്റിലെ പരാജയത്തിന് ശേഷം രണ്ടാം മൽസരം ജയിച്ചതോടെ പരമ്പരയിൽ ഇന്ത്യ ഇംഗ്ളണ്ടിന് ഒപ്പമെത്തി. ഇതോടെ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശന സാധ്യതകൾ ഇന്ത്യ നിലനിർത്തി.

രണ്ടാം ഇന്നിംഗ്‌സിൽ 482 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ളണ്ട് നാലാം ദിനം സ്‌പിന്‍ കുഴിയിൽ വീണു. അരങ്ങേറ്റക്കാരൻ അക്‌സർ പട്ടേലിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇംഗ്ളണ്ടിനെ 164ൽ ഒതുക്കിയത്.

രവിചന്ദ്ര അശ്വിൻ മൂന്ന് വിക്കറ്റും കുല്‍ദീപിന്റെ രണ്ട് വിക്കറ്റ് നേട്ടവും ഇന്ത്യയുടെ ജയം എളുപ്പമാക്കി. സ്‌കോര്‍: ഇന്ത്യ-329 & 286, ഇംഗ്ലണ്ട്-134 & 164. 18 പന്തിൽ 43 റൺസ് നേടിയ മോയിൻ അലിയും, 33 റൺസ് നേടിയ ജോ റൂട്ടുമാണ് ഇംഗ്ളണ്ട് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചത്. രണ്ടാം ഇന്നിംഗ്‌സിൽ സെഞ്ചുറി നേടിയ അശ്വിനാണ് ഇന്ത്യൻ ജയത്തിൽ മുഖ്യ പങ്കുവഹിച്ചത്.

Read Also: സൂപ്പർ ലീഗിൽ ഇന്ന് ബ്ളാസ്‌റ്റേഴ്‌സ് ഹൈദരാബാദിനെ നേരിടും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE